FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

പുതിയൊരു കവിയരങ്ങ്

Thursday



ശ്രുതിലയം കവിതകള്‍ ...ശ്രുതിലയം കവിയരങ്ങ് .

http://www4.picturepush.com/photo/a/3681522/640/3681522.jpg
....ശ്രുതിലയം കവിതകള്‍ കുവൈറ്റിലെ പ്രവാസ സമുഹത്തിന് പരിചയപ്പെടുത്തുന്ന
ഈ വേദിയില്‍ "ശ്രുതിലയം കവിയരങ്ങ് " സംഘടിപ്പിക്കുന്നു...എല്ലാ സുഹൃത്തുക്കളെയും
ഞങ്ങള്‍ ഈ സ്നേഹ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു ...ശ്രീ അനില്‍ കുര്യാത്തി തിരി കൊളുത്തിയ ഈ സ്നേഹ കൂട്ടായ്മ "ശ്രുതിലയത്തില്‍" ജീവിതത്തിന്റെ പച്ചപ്പ്‌ മണക്കുന്ന,അക്ഷരങ്ങളെ നെഞ്ചേറ്റുന്ന ഒരു കൂട്ടമാളുകളുടെ സ്വപ്നങ്ങളാല്‍ മുഖരിതമാണിവിടംഅനേകമനേകം വ്യത്യസ്തതയാര്‍ന്ന ശബ്ദങ്ങള്‍ ..മാനുഷിക മൂല്യങ്ങളില്‍, സ്നേഹത്തില്‍, സൌഹൃദത്തില്‍ ഒന്നായിത്തീരുന്ന ലയം..അനേകം ശ്രുതികളുടെ ഈ ലയത്തിലെക്ക്..സ്നേഹാക്ഷരക്കൂട്ടായ്മയിലേക്ക് സ്വാഗതം
ആശംസകളോടെ .......
Shaji Raghuvaran ........
co-owner Sruthilayam community ...
+965 66383073

ഹൈക്കോടതിക്ക് ഒരു വോട്ട് !



ഹൈക്കോടതി അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ കേരളത്തിലെ കംപ്ലീറ്റ് സീറ്റുകളും പിടിക്കും. ചീഫ് ജസ്റ്റിസിനു മുഖ്യമന്ത്രിയുമാവാം.ജനകീയമായ ഉത്തരവുകളിലൂടെയും ഇടപെടലുകളിലൂടെയും ആശ്വാസം പകരുന്ന കോടതിയെ നീണ്ടു നിവര്‍ന്നു സല്യൂട്ട് അടിക്കുകയാണ് കേരളജനത. ജനകീയ സമരമെന്നു മുദ്രകുത്തി ജനങ്ങളുടെ നെഞ്ചത്തു കയറുന്ന സമരപരിപാടികള്‍ ബന്ദും ഹര്‍ത്താലും മുതലിങ്ങോട്ട് മൂക്കുകയറിട്ടു പിടിച്ചിരിക്കുകയാണ് കോടതി. അമിതരാഷ്ട്രീവല്‍ക്കരിക്കപ്പെട്ട ഭരണപക്ഷവും നട്ടെല്ലില്ലാത്ത പ്രതിപക്ഷവും പാമ്പും കോണിയും കളിക്കുമ്പോള്‍ ജനത്തെ കൈവിടാത്ത കോടതിയ്ക്ക് ഒരു വോട്ട് !
-Berly Thomas
>>കൂടുതല്‍ ഇവിടെ


റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ....


റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ.....


റോഡരികിൽ പൊതു യോഗങ്ങൾ നടത്തരുതെന്ന് ബഹുമാനപ്പെട്ട ഹിക്കോടതി വിധി! അങ്ങനെ ഒരു ജനാധിപത്യാവകാശം കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നു. പെരുകി വരുന്ന റോഡപകടങ്ങളാണത്രേ ഇത്തരം ഒരു വിധിക്കുള്ള പ്രേരണകളിൽ ഒന്ന്. ഇതു കേട്ടാൽ തോന്നും എന്നും ഇവിടെ റോഡിൽ പൊതുയോഗങ്ങളാണെന്ന്. കാരണം റോഡപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ല. ഇതൊക്കെ റോഡരികിൽ പൊതുയോഗങ്ങൾ നടക്കുന്നതുകൊണ്ടാണോ?

പൊതു യോഗങ്ങൾ മൈതാനങ്ങളിൽ ഒതുക്കണമെന്നാണു കോടതി നിർദ്ദേശം. കൊള്ളാം! പണ്ടും വലിയ പൊതു സമ്മേളനങ്ങളൊക്കെ വലിയ മൈതാനങ്ങളിൽ വച്ചു തന്നെയാണു നടത്തിയിരുന്നത്. ഇന്നും അങ്ങനെ തന്നെ. എന്നാൽ ചെറു യോഗങ്ങളൊക്കെ റോഡരികിലാണ് നടത്തി വരുന്നത്.
-സജി കറ്റുവട്ടിപ്പണ
>>കൂടുതല്‍ ഇവിടെ

ഒബാമയുമായി അഭിമുഖം


ന്യൂ യോര്‍ക്ക്‌ സിഗ്നലില്‍ ബസ് നിര്‍ത്തിയ ഗ്യാപ്പില്‍ ചാടി ഇറങ്ങി. വലതു വശത്ത്കൂടി റോംഗ് സൈഡ് വന്ന ഒരു ബൈക്കുകാരന്സായിപ്പ് എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്കടന്നു പോയി. കണ്ടക്ടറുടെ ചീത്തവിളി ഗൌനിക്കാതെ ഞാന്‍ മുന്‍പോട്ടു പോയി. കുറച്ചു ദൂരം നടന്നപ്പോള്‍ എഡ്വിന്സായിപ്പിന്റെ ചായക്കടയാണ് കണ്ടത്. ഒരു കാലിച്ചായ ഓര്‍ഡര്‍ ചെയ്തു ഒരു കാജാ ബീഡി കത്തിച്ചുകൊണ്ട് ഞാന്‍ മൊബൈല്‍ ഫോണ്‍കയ്യിലെടുത്തു

ഒബാമയുടെ ധര്‍മ പത്നി മിഷേല്‍ആന്റിയാണ് ഫോണ്‍ എടുത്തത്. ഇടുക്കിക്കാരന്‍ ബ്ലോഗില്നിന്നാണെന്നു പറഞ്ഞപ്പോള്മിഷേല്ആന്റി "വോവ്" എന്നൊരു ശബ്ദത്തോടെ തുടങ്ങി

-Simil Mathew

>>കൂടുതല്‍ ഇവിടെ


മണ്ണിന്റെ മഴ ..

























അണമുറിയാതേ പെയ്തൊരെന്‍ മഴ ഇന്നലെയുടെ
കാര്‍മേഘപൊലിരുണ്ടമനസ്സുകളില്‍
ഭൂമിയില്‍ വെള്ളനൂലിനാല്‍
മണ്ണിനും മഴക്കും താലികെട്ട്
നൊമ്പ് നൊറ്റിരുന്ന മണ്ണിന്റെ മാറിലേക്ക്
വര്‍ഷ കുളിരിന്റെ പ്രണയാദ്രമാം കരങ്ങള്‍
മഴതുള്ളികള്‍ പൂവിനേ തഴുകുമ്പൊള്‍
മനം വെന്ത മണ്ണിന്റെ വിഷാദഭാവം
കൊതിച്ചു വന്നൊരാ പ്രീയന്റെ മുത്തുകള്‍
കവര്‍ന്നെടുത്ത പൂവിനൊടെപ്പൊഴൊ -
മുള പൊട്ടിയ അസൂയ വിത്തിന്റെ ജനനം
കാമുക മഴയുടെ വികാരമാം തലൊടലില്‍

-

ജാപ്പനീസ് സ്കൂളും എന്റെ കുട്ടികളും

ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ള വിദ്യാഭ്യാസ രീതിയെ പറ്റിയും സിലബസ്സിനെ കുറിച്ചും ഒക്കെ ഒരുപാടു കാര്യങ്ങള്‍(നല്ലതും വിമര്‍ശനത്മകവും)
പലരില്‍ നിന്നും ഞാന്‍ കേള്‍ക്കാറുണ്ട് .പല ബ്ലോഗുകളിലും ചര്‍ച്ചകളും കണ്ടിട്ടുണ്ട്.അപ്പോഴൊക്കെ വിചാരിക്കും "ഈശ്വരാ ഭാഗ്യമോ
നിര്‍ഭാഗ്യമോ എന്റെ കുട്ടികള്‍ക്ക് ,ഇന്ത്യന്‍ രീതിയില്‍ വിദ്യാഭ്യാസം ലഭികാത്തത്??"ചില സമയത്ത് നിര്‍ഭാഗ്യം എന്ന് തോന്നാറുണ്ടെങ്കിലും ഭൂരിഭാഗം സമയവും അങ്ങനെ അല്ല.

എന്റെ മകള്‍ക്ക് രണ്ടര വയസുള്ളപ്പോഴാണ് ഞങ്ങള്‍ ആദ്യമായി ജപ്പാനില്‍ എത്തുന്നത്‌. ജാപ്പനീസ് ഒരു വാക്ക് പോലും അറിയാതെ ഇവിടെ വന്നിറങ്ങിയപ്പോള്‍ മനസ്സിലെ ചിന്ത,കൂടിപ്പോയാല്‍ മൂന്നു വര്‍ഷങ്ങള്‍ ഇവിടെ, നന്നു(എന്റെ മകള്‍) ഒന്നാം ക്ലാസ്സില്‍ ആകുമ്പോഴേക്കും തിരിച്ചു ഇന്ത്യയില്‍ പോകണം എന്നതായിരുന്നു.അവള്‍ kindergarten പോകുവാന്‍ തുടങ്ങി. അവളാദ്യമായി ജപ്പാനീസ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു.കൊച്ചു വേറെ ഒരു ഭാഷ എത്ര വേഗം പഠിക്കുന്നു എന്ന് അഹങ്കരിച്ചു.(പിന്നെ അല്ലെ മനസ്സിലായത് ഇവള്‍ മാത്രം അല്ല എല്ലാ കുട്ടികളും അങ്ങനെ തന്നെ ആണ് എന്ന്!!!) മൂന്നു വര്‍ഷങ്ങള്‍ മൂന്നു നിമിഷങ്ങളെ പോലെ കഴിഞ്ഞു പോയി. ജോലിതിരക്കിലായ മനു ഇന്ത്യയിലേക്ക് പോകുന്ന കാര്യം ആലോചിച്ചതെ ഇല്ല

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3iWBcDqC2FT7zG3C_eMw53ngG1zyfpT5Jg4zcdwCFfQWgL2EQFU9DYVBvHpGHSa9Ry7s869jny05xfmQdmvc_5gcuc4B-_h1U_wfmq1XE2QvEyR_VbrDcv_4U7LjvAv4PPn6SjkLnbF0/s320/IMG_0002.JPG
-

നഃ 'മിസ്സിസ്' സ്വാതന്ത്ര്യമര്‍ഹതി !

'നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നു മനു പറഞ്ഞപ്പോ അദ്ധേഹത്തിന് ഇത്രേം നീണ്ടൊരു ഫ്യൂച്ചറിസ്റ്റിക് വ്യൂ ഉണ്ടാവുമെന്ന് മിസ്സിസ് മനു പോലും കരുതികാണില്ല [അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നോ ആവോ...? ആരും അവരെ കുറിച്ചു പറഞ്ഞുകേട്ടിട്ടില്ല] ...


ദേ നമ്മടെ കൊച്ചീല്‍ കൊച്ചമ്മമാര്‍ക്കൊരു സൌന്ദര്യമത്സരം നടത്തുമ്പോ അതിന്ന്
മത്സരാര്‍ഥികള്‍ അവശ്യം കൊണ്ടുവരേണ്ട ഒരു സാധനം 'അച്ചി മിസ്സിസ് കേരളയാവുന്നതിന്ന് അച്ചായന് മനസ്സാ വാചാ കര്‍മ്മണാ ഒരു ബുധിമുട്ടുമില്ല' എന്ന ഒരു എഴുത്താണ് ! ഭാഗ്യം അമ്മായി അമ്മയുടേതും മക്കളുടേതും ചോദിച്ചിട്ടില്ല!
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ

ക്രയോണില്‍ കൊത്തിയ ഫുട്ബോള്‍‍ താരങ്ങള്‍


Diem Chau എന്ന കലാകാരിയുടെ ക്രയോണില്‍ കൊത്തിയ ഫുട്ബോള്‍‍ താരങ്ങള്‍. നൈക്കിയുടെ ലോകകപ്പ് പ്രമോഷനായി Wieden + Kennedy കമ്മീഷന്‍ ചെയ്ത പ്രത്യേക പ്രോജക്റ്റിനായാണ് ഇവര്‍ ഈ ശില്പങ്ങള്‍ കൊത്തിയെടുത്തത്. ഫാബിയോ കനവാരോ, റോബിഞ്ഞോ, ഡ്രോഗ്ബ, ഫ്രാങ്ക് റിബെറി, ക്രിസ്റ്റ്യാനോ റോണാല്‍ഡോ, റൂണി, എന്നീ ആറു കളിക്കാരുടെ ശില്പങ്ങളടങ്ങിയ പതിനൊന്ന് പെട്ടികള്‍.
-un
>>കൂടുതല്‍ ഇവിടെ


പരീക്ഷണശാല

ഒരു കുരങ്ങിനെ
ഞാനും വളര്‍ത്തുന്നുണ്ട്
എനിക്കു തൊട്ടുമുമ്പു കുരങ്ങനെന്ന
സ്നേഹത്തില്‍

കുരങ്ങിനു പ്രിയപ്പെട്ട മരങ്ങള്‍
ചുവരില്‍ വരച്ചുവെച്ചിട്ടുണ്ട്
ചാടി മറിയട്ടെ
ചാഞ്ചാടിയാടട്ടെ

മരം മടുത്തെന്ന്
-നസീര്‍ കടിക്കാട്
>>കൂടുതല്‍ ഇവിടെ

അടിയന്തരാവസ്ഥയുടെ പച്ചക്കിനാവുകള്‍


തന്റേതായ ഓര്‍മ്മകളെ നിരന്തരം ചികഞ്ഞുകൊണ്ടിരിക്കുന്ന ഒരു കവിയാണ് കെ.എം.പ്രമോദ്. ഓര്‍മ്മകളുടെയും മറവികളുടെയും ഒരു തുലാസ് കവി തന്റെ കയ്യില്‍ സൂക്ഷിക്കുന്നുണ്ട്. പലതരം സദാചാര കാപട്യങ്ങളെയും നിഷേധിച്ച് താന്‍ കണ്ടുവളര്‍ന്ന രാഷ്ട്രീയാന്തരീക്ഷങ്ങളിലൂടെ കടന്നു പോകുന്ന പ്രമോദ്, സ്വന്തം ചിന്തകളുടെ ശുദ്ധി കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്. മലയാള കാവ്യ പാരമ്പര്യത്തിന് പരിമിതമായ ഒരു ഘടനയാണ് പ്രമോദ് പല കവിതകളിലും കൈകാര്യം ചെയ്യുന്നത്. കവിതയിലെ 'ഞാന്‍' എന്ന വ്യക്തിയുടെ സംവാദത്തിന്റെ ഘടനയാണത്. അനുഭവങ്ങളുടെ അഭൗമശക്തിയാല്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വാക്കുകളുടെ പ്രവാഹത്തിന്റെ സൗന്ദര്യമാണ് ഈ ഘടനയുടെ സവിശേഷത.

എല്ലാ മനുഷ്യര്‍ക്കിടയില്‍ക്കൂടിയും പ്രമോദ് കടന്നു പോകുന്നുണ്ട്. കൊറിയയും, ഫ്രാന്‍സും, കണ്ണൂരിലെ സ്വന്തം ഗ്രാമമായ കടൂര്‍ വരെ അയാളുടെ കവിതകളിലേക്കിറങ്ങി വന്നിരിക്കുന്നു. തനിക്ക് ചുറ്റും വരുന്ന ലോകത്തെയും ആളുകളെയും കുറിച്ചുള്ള ബോധത്തിന്റെ ആവിഷ്കാരങ്ങളാണ് പ്രമോദില്‍ കവിതകളായി രൂപാന്തരം പ്രാപിക്കുന്നത്. തന്റേതു മാത്രമായ ഓര്‍മ്മകളുടെ പുനര്‍വായനയായി തോന്നും വായനക്കാര്‍ക്ക് പ്രമോദിന്റെ കവിതകള്‍. അതില്‍ എണ്‍പതുകളുടെ നിറമില്ലായ്മയുണ്ട്, നിറഭേദങ്ങളോട് കൂടിയ വിദേശ നഗരങ്ങളുണ്ട്, രൂക്ഷവും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഇടതുപക്ഷ മാനവികതയുണ്ട്.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ6CqIM7wmEnuK-ZBpzOnIVEX3fER3LxVkY9VS99oGH_6Z9hxs8w3aTcs9ZWxXkCqTic68jFhn7KgxYoFpJYuVvIRU16P6HO15o4SmFyG8l6rpvmyL1B1gvOYwqEhEQz-OQYTX0PpJ-ew/s320/pramod.jpg\
-vinu
>>കൂടുതല്‍ ഇവിടെ

മേഘച്ചിറകിലേറി ആന്‍ഡമാനിലേക്ക്....

കൈനീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍ മേഘത്തുണ്ടുകള്‍!പിന്നിലേക്കാണവ നീങ്ങുന്നത്,ഞാന്‍ വിട്ടേച്ചും പോന്നയിടത്തേക്ക്,
ഓരോ മേഘത്തുണ്ടിനിടയിലും ഞാനൊരു സന്ദേശം വച്ചിരുന്നു.പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തുമെന്ന വിശ്വാസത്തില്‍.
താഴെ അലകളൊടുങ്ങിയ കടലാണു,കടലിനു നടുവില്‍ ഉയര്‍ന്നുവന്ന പോലെ കുഞ്ഞുകുഞ്ഞു ദ്വീപുകള്‍!!


ഓണത്തുമ്പി

ഓണത്തുമ്പി


കതിർ വീണു തിങ്ങിക്കിടക്കുന്ന പാടത്തി
ന്നതിരായിപ്പോകുന്നു മുള്ളുവേലി,
അരികിലായൊഴുകുന്നു കൈത്തോട്‌; വേണെങ്കിൽ
ഒരു കുതിപ്പാലതിൻ മറികടക്കാം

( ചെറുതോട്ടിൽനിന്നുടൻ ചാടുമത്തവളയേ
വെറുതേ വിരട്ടാൻ മെനക്കെടാതെ,
കാണുന്ന കാണുന്ന പൂക്കളിൻ കാതിലായോ-
ണക്കുശലങ്ങളോതുന്ന തുമ്പിയെ
ഓടിച്ചുചാടിപ്പിടിക്കുവാനൊട്ടൊന്നു
പാടുപെട്ടെന്നാൽ പിടിച്ചെടുക്കാം)
-

ജബുലാനി അരീക്കോട്ട് !!!!

ഫുട്ബാള്‍ ലോകകപ്പ് ,അത് നടക്കുന്ന സ്റ്റേഡിയത്തിലിരുന്ന് നേരിട്ട് കാണുക...വുവുസേലയുടെ കാതടപ്പിക്കുന്ന ശബ്ദം നേരിട്ട് കേള്‍ക്കുക...റോഡാ‍യ റോഡ് മുഴുവന്‍ ഫ്ലക്സില്‍ നിറഞ്ഞു നില്‍ക്കുന്ന മറഡോണയേയും മെസ്സിയേയും അല്പം ദൂരെ നിന്നാണെങ്കിലും നേരിട്ട് കാണുക...മുന്‍ ലോകകപ്പ് താരം സാക്ഷാല്‍ ബ്രസീലിന്റെ ബെബെറ്റോയുടെ കൂടെ ഫോട്ടോ എടുക്കുക...പിന്നെ ലോകം മുഴുവന്‍ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന “ജബുലാനി” സ്വന്തമാക്കുക...
-





നാട്ടറിവ്

രാജ്‌ ഒരു മലയാളിയാണ്‌. ബാംഗ്ളൂരില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍, അവിടെ നല്ലൊരു വീട്‌ കണ്ടെത്തി, ഭാര്യയും കുട്ടികളുമായി അയാള്‍ അങ്ങോട്ട്‌ താമസം മാറ്റി. ആ വാടക വീട്ടിലേക്ക്‌ താമസം മാറ്റിയതില്‍പ്പിന്നെയാണ്‌ അയാളൊരു കാര്യം ശ്രദ്ധിച്ചത്‌. താന്‍ താമസിക്കുന്ന കെട്ടിടത്തില്‍ എല്ലാ നാട്ടുകാരുമുണ്ടെന്ന്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തുനിന്നുമുള്ളവര്‍. മലയാളികള്‍, തമിഴന്‍മാര്‍, തെലുങ്കര്‍, മറാത്തികള്‍, വടക്കേയിന്ത്യക്കാര്‍ അങ്ങിനെയങ്ങിനെ. വീട്ടില്‍ ജോലിക്കു നിന്നിരുന്ന സ്ത്രീ തമിഴ്നാട്ടുകാരിയായിരുന്നു.

എല്ലാവരും ഒരുമിച്ച്‌ വാഴുന്ന ആ അന്തരീക്ഷം അയാളെ വളരെയധികം സന്തോഷവാനാക്കി. പക്ഷേ, ആ കെട്ടിടത്തില്‍ ഒരൊറ്റ കര്‍ണ്ണാടകക്കാരനും താമസിക്കുന്നില്ല എന്നത്‌ അയാള്‍ അത്ര ശ്രദ്ധിച്ചില്ല. അഥവാ, കാര്യമാക്കിയില്ല എന്നു പറയാം. ഓഫീസിലുമുണ്ടായിരുന്നു അത്തരമൊരു അന്തരീക്ഷം. മറ്റു സംസ്ഥാനക്കാര്‍ക്കൊപ്പം അന്യരാജ്യക്കാരും ഉണ്ടായിരുന്നു അവിടെ. അപൂര്‍വ്വം കന്നടക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവരും ഒന്നുകില്‍ ഇംഗ്ളീഷോ അല്ലെങ്കില്‍ ഹിന്ദിയോ ആണ്‌ സംസാരിച്ചിരുന്നത്‌.
-

വിരാമം















സഹ്യന്‍റെ മറവിലെന്‍ വെളിച്ചം നിലക്കുവാന്‍
അസഹ്യമാം ഇരുളിന്‍റെ ആഴങ്ങളില്‍ വീഴുവാന്‍
ശേഷിപ്പു ഇനിയെത്ര യാമങ്ങള്‍ ഇനിയെത്ര യോജനകള്‍
നാഴിക മണി നാദം നിലക്കുവാന്‍

പോക്കുവെയിലില്‍ ഹരിതകം മായുന്നു,
ഉഷ്ണക്കാറ്റിലൊരു വടവൃക്ഷമുലയുന്നു,
തണലേകുവാനശക്തമാം ചില്ലകള്‍വിട്ടൊഴിഞ്ഞുപോയ്
ചിറകിന്‍ കരുത്തിലെന്‍ ഓമനപ്പക്ഷികള്‍.
-

കാക്ക വാ വാക്ക

വാക്ക വാക്ക ഓ കാക്ക കാക്ക
കാക്ക കാക്ക ഓ വാക്ക വാക്ക
വാക്കാ വാക്ക താളത്തിനൊത്ത്
താള ചുവടുകള്‍ വെയ്ക്കും കാക്ക ,
നീ മുത്താണ് .
ബാബിലോണിയന്‍ കഥയിലെ ദേവനാണ് നീ.
നീ ഒരിക്കലും മലബാറിലെ കാക്കയല്ല .
കറുകറുത്ത പരുക്കന്‍ കാക്കയുമല്ല .
കരുത്തനാണ് നീ.
മലബാറിലെ കാക്ക

-

നെയ്യലുവയും കുഞ്ഞുപെങ്ങളും

ശിവന്‍ തന്റെ വാച്ചില്‍ സമയമെത്രയായി എന്നു നോക്കി. 2.40 കഴിഞ്ഞിരിക്കുന്നു. ഇനിയും ഒരര മണിക്കൂറെങ്കിലുമെടുക്കും കടയ്ക്കാവൂരെത്താന്‍. അവിടെ നിന്നും വീട്ടിലേയ്ക്കുള്ള യാത്രയാണ് ബുദ്ധിമുട്ട്.ഇത്ര വെളുപ്പാന്‍ കാലത്തേ ഏതു വണ്ടി കിട്ടാനാണ്. ഏതെങ്കിലും ഓട്ടോറിക്ഷയോ മറ്റൊ കിട്ടണമെങ്കില്‍ നേരം വെളുക്കണം.അല്ലെങ്കില്‍ പിന്നെ നടത്തം തന്നെ ശരണം.ഏകദേശം നാലു കിലോമീറ്ററോളമുണ്ട് വീട്ടിലേയ്ക്കു.ഒരു കണക്കിനു നടക്കുന്നതു തന്നെയാണ് നല്ലത്.ശരീരത്തിനൊരു വ്യായാമവുമാകുമല്ലോ. മാത്രമല്ല പുലരിയുടെ നനുത്ത തണുപ്പുമേറ്റ് ഒരു സിഗററ്റും പുകച്ച് ഒറ്റയ്ക്കങ്ങനെ നടക്കുന്നത് എന്തു സുഖമുള്ള കാര്യമാണ്.വഴിയിലൊന്നും നശിച്ച പട്ടികള്‍ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു.

ശിവന്‍ കമ്പാര്‍ട്ട്മെന്റിലാകെയൊന്നു കണ്ണോടിച്ചു. കുറച്ചുപേരേയുള്ളു.മിക്കപേരും നല്ല ഉറക്കം.തൃശൂരില്‍ നിന്നും താന്‍ കയറുമ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. എറണാകുളമെത്തിയപ്പോഴാണ് ഒരിരിപ്പിടമൊത്തതു തന്നെ. അതുവരെ കമ്പാര്‍ട്ട്മെന്റിന്റെ വാതുക്കള്‍ പുറകിലേയ്ക്കോടി മറയുന്ന ദൃശ്യങ്ങളും കണ്ടങ്ങനെ നിന്നു.ഒക്ടോബറില്‍ ഇത്രയ്ക്കു തണുപ്പോ.എത്ര സിഗററ്റുകള്‍ പുകച്ചു തള്ളിയെന്ന്‍ ഒരു നിശ്ചയവുമില്ല.ഇടയ്ക്കെപ്പോഴോ ചെറുമഴത്തുള്ളികള്‍ മുഖത്തുപതിച്ചപ്പോഴാണ് അകത്തേയ്ക്കു വലിഞ്ഞത്.
-ശ്രീക്കുട്ടന്‍
>>കൂടുതല്‍ ഇവിടെ

റഫറിമാര്‍ക്ക്‌ ഭ്രാന്ത് പിടിച്ചോ ?

തൊട്ടതിനും പിടിച്ചതിനും മഞ്ഞ കാര്‍ഡും ചുവപ്പ് കാര്‍ഡും വാരി വിതറി കളിയുടെ ഭംഗി കെടുത്തുന്ന റഫറിമാരെ കണ്ടാല്‍ വേറെ എന്താണ് തോന്നുക ?
ലോക റെക്കോര്‍ഡ്‌ തെല്ലകലെ നഷ്ടമായതിന്റെ നിരാശയിലായിരിക്കും സെര്‍ബിയ ജെര്‍മനി മത്സരം നിയന്ത്രിച്ച സ്പാനിഷ്‌ കാരന്‍ ആല്‍ബെര്ടോ ഉടിയാനി വീശിയത് ഒമ്പത് മഞ്ഞ കാര്‍ഡ്. പോരാത്തതിനു മേമ്പൊടി എന്ന പോലെ ക്ലോസേ ക്ക് ചുവപ്പ് കാര്‍ഡും . ലോക കപ്പില്‍ ഏറവും കുടുതല്‍ കാര്‍ഡ്‌ കാണിച്ച റെക്കോര്‍ഡ്‌ തകര്‍ക്കാനായില്ലെങ്കിലും അദേഹം ചരിത്രത്തിന്റെ ഭാഗമായി .
കാഹില്‍ ,മിറോസ്ലാവ് ക്ലോസ ,
-

പോസ്റ്റ് മോഡേൺ യുഗം

ആധുനികതയുടെ വിസ്ഫോടനത്തിൽ
ഉള്ളം കിടുങ്ങിടുന്നു…
അന്നത്തിനു വകയില്ലെങ്കിലും..
അശരണർക്കുമൊരു വിഡ്ഢിപ്പെട്ടി..
ചാനലുകളുടെ അതി പ്രസരത്തിൽ
നിന്നുതിർന്നു വീഴും ചവറുകൾ കാണാൻ
പ്രബുദ്ധ കേരളം തിടുക്കത്തോടെ
പെട്ടിക്കു മുന്നിൽ നിരന്നിടുന്നൂ..
റിയാലിറ്റി എന്തെന്നറിയാത്ത
ഷോകളിൽ മുഴുകിടുന്നു….
മർത്യർ അടിമയായി…
-

കുറുപ്പിന്റെ പീട്യ-ഒരു ഗൃഹാതുര ഓര്‍മ

ചന്ദനത്തിരിയുടെയും വെളിച്ചെണ്ണയുടെയും വാസനാസോപ്പിന്റെയും ഉണക്കുമീനിന്റെയും സമ്മിശ്ര ഗന്ധമായിരുന്നു കുറുപ്പിന്റെ പീട്യക്ക്‌. സൈക്കിള്‍ ടയര്‍ എന്ന വണ്ടി പീടികയുടെ കോണിയില്‍ ചാരിവെച്ച്‌, അഴിഞ്ഞുപോകുന്ന ട്രൗസര്‍ ഒരു കൈകൊണ്ട്‌ മുറുക്കിപ്പിടിച്ച്‌, മറുകൈകൊണ്ട്‌ ഒലിച്ചിറങ്ങുന്ന മൂക്കിള തുടച്ച്‌ എത്ര തവണ പറഞ്ഞിട്ടുണ്ട്‌ കുറുപ്പിനോട്‌ 200 അവല്‍, 100 പഞ്ചസാര, 50 മുളക്‌... കുറുപ്പിനോട്‌ പറയുമ്പോള്‍ ഉറക്കെ പറയണം. ചെവി ശരിക്ക്‌ കേള്‍ക്കില്ല. ഒരു ചെറിയ മരസ്‌റ്റൂളില്‍ വെള്ള മുണ്ടും മുറിക്കൈയ്യന്‍ ബനിയനുമിട്ടിരിക്കുന്ന ആജാനബാഹുവായ മനുഷ്യന്‍. ഇരിക്കുന്നതിന്റെ തൊട്ടടുത്ത്‌ വാക്കിംഗ്‌ സ്‌റ്റിക്ക്‌ ചാരി വെച്ചിട്ടുണ്ടാകും. കുറുപ്പിന്‌ ഒരു കാലില്ലായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്‌ഫോറത്തിനും ഇടയില്‍ മുറിഞ്ഞു വീണതാണ്‌ ഇടംകാല്‍.
-biju parakkan
>>കൂടുതല്‍ ഇവിടെ

'സ്വത്വം' വക്കുപൊട്ടിയൊരു വാക്കല്ല

ഒരു വാക്ക്,
തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോള്‍
കൊത്തിവലിക്കപ്പെടുമ്പോള്‍,
ചോര പൊടിഞ്ഞ നിറമുള്ള
കലര്‍പ്പില്ലാത്തൊരു മുദ്രാവാക്യം
തൊണ്ടകീറിയലറും
മണല്‍ തരികളെ വിറപ്പിച്ച്
ഇലത്തുമ്പുകളില്‍ വെള്ളിടി പായിച്ച്...

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”

(ഇതൊരു റീപോസ്റ്റാണ്.)

ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന ശേഷം ഒഴിവു കിട്ടുമ്പോഴൊക്കെ നാട്ടിലേക്കെത്താൻ ഒരു വെമ്പലായിരുന്നു. ഗ്രാമം, ക്രിക്കറ്റ് മൈതാനം, കൂട്ടുകാർ... ഇതൊക്കെ മിസ്സ് ചെയ്യുന്നതിന്റെ വിഷമം അത്ര വലുതായിരുന്നു.

അന്നൊക്കെ എന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍ക്കുലിസ് സൈക്കിളില്‍ ഏവൂര്‍, ചേപ്പാട്, മുതുകുളം, രാമപുരം, പത്തിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഊടൂവഴികളിലൂടെ മണിക്കൂറുകളോളം വെറുതെ സഞ്ചരിക്കുമായിരുന്നു. നട്ടുവഴികളും, വയലിറമ്പുകളും, തെങ്ങിൻ തൊപ്പുകളും താണ്ടി ഒറ്റയ്ക്കങ്ങനെ....

ഒരു ദിവസം പതിവു സഞ്ചാരം കഴിഞ്ഞ് ക്ഷീണിച്ച് ചേപ്പാട്ടുള്ള ഒരു സിമന്റ് കടയുടെ മൂന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് പരിചയം തോന്നുന്ന ഒരു ഗാനം മൂളി ഒരാള്‍ തന്റെ സൈക്കിളില്‍ അവിടേയ്ക്ക് പാഞ്ഞു വന്നത്.പാട്ട് ഇങ്ങനെയായിരുന്നു.

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍.....!!”
-


ഫാദേര്സ് ഡേ!

ഒരു ഫാദേര്സ് ഡേ കൂടി കടന്നു പോയി. പലരും അച്ഛന്മാരെ വിളിച്ചു ആശംസകള്‍ പറഞ്ഞു കാണും. പലരും പോയി കണ്ടു കാണും. തുറന്ന ഇന്റര്‍നെറ്റ്‌ പെജിലെല്ലാം അച്ഛന്മാരുടെ കഥകളാണ്. സ്വന്തം ജീവന്‍ നോക്കാതെ മകളെ രക്ഷിക്കാന്‍ ഇറങ്ങിയ അച്ഛന്‍, അച്ഛന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്ന ഓര്‍മ്മകള്‍ ചിലര്‍ക്ക്..അങ്ങനെ പലതും. അതെ അച്ഛനെ ഓര്‍ക്കാനും ഒരു ദിവസം!

ഞാനും ഓര്‍ത്തു ഒരച്ഛനെക്കുറിച്ച്. കൊച്ചു നാള്‍ മുതല്‍ മനസ്സില്‍ മുറിപ്പാടായി വേദനിക്കുന്ന ഒരു അച്ഛന്റെ ചിത്രം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതു ഓര്‍ക്കുമ്പോള്‍ എപ്പോഴും ഒരു ഗദ്ഗദം തികട്ടി വരാറുണ്ട്.
-ഹേമാംബിക
>>കൂടുതല്‍ ഇവിടെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP