ഞാന്‍ എന്നെ കണ്ടിട്ടില്ല:ലാല്‍ ജോസ്
Friday
കാലത്തില്‍ അലിഞ്ഞു ചേര്‍ന്നും കാലത്തിന് മുന്നില്‍ നടന്നും
തൃപ്പൂണിത്തുറയിലുള്ള ഒരു ശരത്താണെന്ന മറുപടിയാണ് ഫുള്‍ സ്ളീവണിഞ്ഞ നടത്തിപ്പുകാരന്‍ പറഞ്ഞത്. അപ്രകാരം പുറത്താക്കപ്പെട്ട ശരത് ചന്ദ്രന്‍ അവധൂതനായി മാറി സൌദിയിലേക്ക് നാടു കടന്നു. ജോലിയും പണവും സമ്പാദിക്കുക/ജീവിത സുസ്ഥിരത എന്നീ ലക്ഷ്യങ്ങളോടെയാണ് ശരാശരി മലയാളി ഗള്‍ഫിലേക്ക് കടക്കുന്നതും തിരിച്ചു വന്ന് നിലയുറപ്പിക്കുന്നതുമെങ്കില്‍, ശരത് സൌദിയിലുള്ളപ്പോഴും മടങ്ങി വന്നതിനു ശേഷവും ശാശ്വതമായ അസ്ഥിരതയിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. ജീവിതത്തിലെ വലിച്ചെറിയലുകളും പോരാഞ്ഞ്, ജനങ്ങളെല്ലാം ഉറങ്ങുന്ന പാതിരാവിലും നിതാന്തമായി ഉണര്‍ന്നിരുന്ന അയാള്‍ തീവണ്ടി മുറിയില്‍ നിന്നും വീണ്ടും വലിച്ചെറിയപ്പെട്ടു. ജനങ്ങള്‍ക്ക് ഉറങ്ങാന്‍ വേണ്ടി രാവുകളില്‍ ഉറക്കമിളച്ച് കാത്തിരിക്കുന്ന ഒരു കാവല്‍ക്കാരന്‍ കൂടി അങ്ങിനെ നമ്മെ വിട്ടു പോവുകയും ചെയ്തു.-
മരമാക്രിയെ ചേര പിടിച്ചോ..?

മലയാളം ബ്ലോഗിലെ ഏറ്റവും ശക്തന്‍മാരിലോരാളും മിക്കപ്പോഴും വിവാദം കൊണ്ട് ശ്രദ്ധ നേടുന്നവനുമായ മരമാക്രിയെ കഴിഞ്ഞ കുറെ നാളുകളായി കാണുന്നില്ല. അങ്ങാടി തേര് എന്നൊരു തമിഴ് പടത്തിന്റെ യൂടൂബ് ഗാനരംഗം ബ്ലോഗില്‍ ചാര്‍ത്തിയ മാക്രിയുടെ മറ്റൊരു പോസ്റ്റും ബ്ലോഗില്‍ ഇല്ല.. എല്ലാം ഡിലീറ്റ് ചെയ്തതാണോ അതോ ഹൈഡ് ചെയ്തതാണോ എന്നുമറിയില്ല. മരമാക്രിയുടെ തിരോധനത്തെപറ്റി മലയാളം ബൂലോഗത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും കൊക്കിലോതുങ്ങാത്തത് കൊത്തി പിന്നീട് ചര്‍ദ്ദിച്ചു രക്ഷനേടിയ പാരമ്പര്യമുണ്ട് മാക്രിയ്ക്ക്. താന്‍ മാക്രിയല്ല മരത്തേലല്ല താമസമെന്ന വാചകം പക്ഷെ ഇദ്ദേഹം ഡിലീറ്റിയിട്ടില്ല. എന്നാല്‍ അതിനുമുകളിലെ ഫ്യൂസ് ആയ ബള്‍ബിന്റെ പടം കാണുമ്പോള്‍ മാക്രി ഫ്യൂസ് ആയി എന്ന് കരുതുന്നവരുടെ എന്നാവും കുറവല്ല.
-
ഹലോ അപ്പൊ ഓക്കേ നാളെ ഹര്‍ത്താല്‍.!!!
>>കൂടുതല്‍ ഇവിടെ
വരവായി സമരാഘോഷം
കാരണം നാളെ മുതല്‍ എല്ലാ പെട്രോള്‍ ഉത്പന്നങ്ങള്‍ക്കും മുതല്‍ വില കൂടിയല്ലോ
ഗാസിനാണ് ഒടുക്കത്തെ കൂട്ടല്‍ ഒരറ്റയടിക്ക് രൂപ മുപ്പതിയന്ച്ചെല്ലേ കൂട്ടിയത്
ഇനിയിപ്പോള് ഈ പേരും പറഞ്ഞു ഉപ്പുതൊട്ട് കര്‍പ്പൂരം വരെയും വിലക്കൂടും അല്ല കൂട്ടും ഓട്ടോയും കാറും ബസ്സും ഒക്കെ ഇനി അനിശ്ചിതകാല പണിമുടക്ക് പ്രക്യാപനവും തുടര്‍ന്ന് ചാര്‍ജുകൂട്ടാനായി സമരവും ആയി മുന്നോട്ട് പോവും
-MOHAMED RAFEEQUE.P
>>കൂടുതല്‍ ഇവിടെ
ഇതു ജനങ്ങളോടുള്ള വഞ്ചന………….
അത്യാവശ്യം ഭൂരിപക്ഷം കൊടുത്തു ജയിപ്പിച്ച ജനങ്ങളോടുള്ള കടമ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിച്ചു… പെട്രോളിയം ഉത്പന്നങ്ങളുടെ വില ആദ്യം ബജറ്റില്‍ കൂട്ടി പിന്നെ ദാ വിലക്കയറ്റത്തിന്‍റെ കൂടെ ഇരുട്ടടി കൊടുത്തു ഒരു വിലക്കയറ്റം കൂടി… പിന്നേയും തീര്‍ന്നില്ല വില നീയന്ത്രണം സര്‍ക്കാരില്‍ നിന്നും എടുത്തു കളഞ്ഞു അതും കൊടുത്തു നമ്മുടെ സ്വകാര്യ കമ്പനികള്‍ക്കു… അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചു വില വര്‍ദ്ധിപ്പിക്കാം .. ഇനി ഇരുട്ടടികള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം … അങ്ങനെ ആണെങ്കില്‍ ഈ പറഞ്ഞ സര്‍ക്കാര്‍ ഈ ഉത്പന്നങ്ങളുടെ മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി എടുത്തു കളയാന്‍ തയ്യാറാവുമോ??…-A Point Of Thoughts
>>കൂടുതല്‍ ഇവിടെ
ഒരു പന്തിന്റെ ആത്മരോദനം

വിസിലുമുഴങ്ങി
ഗോള്‍പോസ്റ്റ് തേടിതിരിച്ച
പന്തിനന്ത്യം റഫറിയുടെ വിധി
പെനാള്‍ട്ടി.
ബൂട്ടുകള്‍ ആര്‍ത്തട്ടഹസിച്ചു,
ഗ്യാലറിയില്‍ മൂകത.
നെഞ്ചത്തടിക്കല്ലേ
ഒരു പന്തിന്റെ ആത്മരോദനം.
-
എങ്ങനെ പുട്ടടിക്കാം ?
-ദുശാസ്സനന്‍
>>കൂടുതല്‍ ഇവിടെ
മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍
[2008-ല്‍ പബ്ലിഷ് ചെയ്ത ഒരു പഴയ പോസ്റ്റ് ആണിത്. വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി. വായിച്ചവര്‍ ഈ അക്രമം പൊറുക്കുമല്ലോ?! ബ്ലോഗ് ചിതലരിക്കണ്ടല്ലോ എന്നു കരുതീട്ടാ] :)ഇടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല്‍ കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു നിന്നിരുന്നു. ചിലത് ഇതളടര്‍ന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു.
വഴി വിജനം. അകലെ ഇടവഴിയുടെ അങ്ങേയറ്റത്ത് പകലിന്റെ ഒരു ചെറിയ വെളിച്ചക്കീറ് വഴികാട്ടിനിന്നു.
ഞാനും അവളും മഴ നനഞ്ഞ് നടന്നു.(പ്രണയത്തിന്റെ നനുത്ത കാറ്റില്‍ അവള്‍ ചൂടു പകരുമെന്ന് വെറുതെ മോഹിച്ചു ഞാന്‍!) വിജനമായ വഴിയും, മഴയും, നനഞ്ഞീറനായ കാമുകിയും എന്നിലെ പ്രണയ കാമുകനെ ഉണര്‍ത്തി.ചരല്‍ക്കല്ലുകളില്‍ ഓരോ പാദ സ്പര്‍ശവും പതിച്ച് മഴയില്‍ നിന്ന് കുതറിമാറാന്‍ കൂട്ടാക്കാതെ ഞാന്‍ നടന്നു. ഇടക്കിടെ നനഞ്ഞും,
-
ഞാന്‍ കണ്ട രാവണന്‍
ഏതാണ്ടിതല്ലേ നമ്മുടെ മോഹന്‍ ലാലിന്റെ രാവണ പ്രഭുവിന്റെയും കഥ. അത്യാവശ്യം തല്ലുകൊള്ളിത്തരമൊക്കെയുള്ള നായകന്‍. നായകനെ ഒതുക്കാന്‍ പോലീസ് കമ്മീഷണറും കുറെ വില്ലന്മാരും ..കമ്മീഷണര്‍ കെട്ടാനിരുന്ന പെണ്ണിനെ തട്ടിക്കൊണ്ടു പോകുന്ന നായകന്‍. അവസാനം കമ്മീഷണറുടെ പെണ്ണിന് നായകനോട് പ്രണയം.. തമിഴിലാണെങ്കില്‍ ഏതാണ്ടെല്ലാ വിജയ് , ധനുഷ് ചിത്രങ്ങളൂടേയും കഥ ഏതാണ്ടിതൊക്കെ തന്നെയാണ്
-
"എന്നിട്ടും വന്നില്ലല്ലോ"
![]() |
കണ്ണീര്‍ തുടക്കാന്‍ നീ ഇനിയും വന്നെത്തുകില്ലെന്‍ചാരെ.....
-
ഒരു പകൽ മാന്യൻ
-
ബിക്കി ഇന്റര്‍വ്യൂ

ബൂലോകം ഓണ്‍ലൈനില്‍ സ്ഥിരമായി ഫോട്ടോ പബ്ലിഷുചെയ്യുന്ന ഒരു ഫോട്ടോബ്ലോഗറാണ് ബിക്കി. ഫോട്ടോഗ്രാഫിയില്‍ പരീക്ഷണം നടത്തുന്ന ഈ ചെറുപ്പക്കാരന്‍ ഫ്രെയിമുകളിലൂടെ ജീവിതത്തെ ഉറ്റുനോക്കുന്നു. ഈയിടെ ബിക്കിയുമായി സംസാരിച്ചപ്പോള്‍.
ക്യാമറ – Canon 400d, Nikon D40.
പ്രത്യേകം തയ്യാറെടുക്കാറില്ല
മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾ അതിൽ പ്രത്യക്ഷപെടുന്ന ഫ്രെയിമുകളാണു എന്റെ
ചിത്രങ്ങൾ. ബിക്കി
ആനന്ദം പലതരത്തിലും ലഭിക്കറുണ്ടു. ഒന്നാമതായി ഞാൻ നടന്നു പോയ വഴികളും പിന്നെ
ആ വഴികളിൽ കണ്ടുമുട്ടിയ
മുഖങ്ങളേയും എന്റെ ചിത്രങ്ങൾ എനിക്കു തിരിച്ചു തരാറുണ്ട്.
-Boolokam online
>>കൂടുതല്‍ ഇവിടെ
ലോകകപ്പ് ഫുട്ബോള്‍: ഫൈന്‍ ആര്‍ട്ട് പ്രദര്‍ശനം
-un>>കൂടുതല്‍ ഇവിടെ
പ്രചോദനവും കാഴ്ചപാടുകളും ..
-
രാവണൻ 5 : 0 രാവൺ
ഈ ഗോൾ നിലവാരത്തിലാണു മണിരത്നത്തിന്റെ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിച്ചത്. രണ്ട് ഭാഷയിൽ ആയി ഇറങ്ങിയ സിനിമകൾ തമ്മിൽ താരതമ്യം ശരിയല്ല എന്നറിയാം. പക്ഷെ ഈ രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ എങ്ങനെയുള്ള പ്രകടനമാണു കാഴ്ച്ച വെക്കുക എന്ന് സിനിമാ ലോകം ഉറ്റു നോക്കിയിരുന്നു. രണ്ട് ചിത്രങ്ങൾക്കും കൂടെ മൽസരിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോൾ തിയറ്റർ റിപ്പോർട്ടുകൾ തരുന്ന കണക്ക് നിരാശാജനകമാണു. രാവണിൽ അഭിഷേക് ബച്ചനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ..?? അമരത്തിൽ മമ്മൂട്ടിക്ക് പകരം മോഹൻലാലായിരുന്നെങ്കിൽ എങ്ങനെ ഇരുന്നേനെ, താളവട്ടത്തിൽ ലാലിനു പകരം ജയറാം ആയിരുന്നെങ്കിൽ പടം എങ്ങനെ ഉണ്ടാവുമായിരുന്നു എന്നൊക്കെ ചോദിക്കുന്നപോലെയുള്ള ലാഘവത്തോടെ ഈ ചോദ്യം ചോദിക്കാൻ കഴിയില്ല. കാരണം ഇത് മണിരത്നത്തിന്റെ സിനിമയാണു.
-
ഏകയായ് ഞാന്‍.....
എല്ലാം പതിവുപോലെ. പ്രഭാതമെത്തുന്നു, എന്റെ ചെടികളെല്ലാം പൂക്കുന്നു, കിളികള്‍ വരുന്നു, ശലഭങ്ങള്‍ വരുന്നു. കലപില കൂട്ടുന്നു. അവരോട് കുശലം ചോദിച്ചുകൊണ്ട് ദിവസം തുടങ്ങിയിരുന്ന എനിക്കു ഇന്നവരോട് ചോദിക്കാന്‍ ഒന്നുമില്ല. എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതു്.
സിറ്റ് ഔട്ടിലെ രാവിലത്തെ ചായകുടിയും ഒപ്പം തലേന്നത്തെ ബാങ്കു വിശേഷങ്ങളും പറഞ്ഞു്, ബ്രേക്ഫാസ്റ്റ് റെഡിയാക്കിക്കോളൂ, ഞാനൊന്നു തറവാട്ടില്‍ പോയി വരാം എന്നു പറഞ്ഞിറങ്ങിപ്പോയ എന്റെ പ്രിയപ്പെട്ടവന്‍ വന്നില്ല. ഞാന്‍ കാത്തിരുന്നു ബ്രേക്ഫാസ്റ്റും ഉച്ചക്കു കൊണ്ടുപോവാനുള്ള ചോറും തയ്യാറാക്കി. വന്നില്ല ഇതുവരെ, ഇനി വരികയുമില്ല.
-
സ്ക്കൂള്‍ ഡയറി - 6 വിനീത ടീച്ചറും പ്രതികരണവും
അടുത്ത അധ്യയന വര്‍ഷത്തിലെ ക്ലാസ് ചാര്‍ജും വിഷയങ്ങളുമൊക്കെ തീരുമാനിക്കാന്‍ മധ്യവേനലവധിക്ക് സ്റ്റാഫ് കൌണ്‍സില്‍ ചേരുകയാണ്. "ഒന്നാം ക്ലാസ് അര്‍ച്ചന ടീച്ചര്‍ക്കും കദീജ ടീച്ചര്‍ക്കും. രണ്ട് ഒരു ഡിവിഷനേയുള്ളു. അത് ബാലന്‍ മാസ്റ്റര്‍ക്ക്.” ഹെഡ് മാസ്റ്റര്‍ ഇത്രയും പറഞ്ഞപ്പോള്‍ വിനീത ടീച്ചര്‍ പതുക്കെ എഴുന്നേറ്റു നിന്നു.
"മാഷേ, എനിക്ക് ഈ വര്‍ഷം രണ്ടാം ക്ലാസ് മതി. “
തീപ്പകല്‍
ദീപങ്ങളൊക്കേയണയ്ക്കുക നളേക്ക്
താപം പെരുത്തീപ്പകല്‍ വെന്തൊടുങ്ങിടും
കോപാന്ധകാരം വിഴുങ്ങുമീ ഭൂവിനെ ,
ചാവുകള്‍ തിങ്ങി മുച്ചൂടും മുടിച്ചിടും
നോവും പെരുത്തു കനത്ത മൌഢ്യങ്ങളാല്‍
പാവം ചിതക്കൂടൊരുക്കുന്നു മാനവന്‍ .
കാലം പഴുപ്പിച്ച തീക്കടല്‍ തീര്‍ത്തുമീ-
ഭൂ,വിണ്ണു, മണ്ണും തപിപിച്ചു; പീയൂഷ-
ധാരയാല്‍ ദാഹമടക്കുവാന്‍ ഞാന്‍ തീര്‍ത്ത
നീരൊഴുക്കിന്‍ ജീവ നാഡി ഞരമ്പുകള്‍
ധാര്‍ഷ്ട്യം പെരുപ്പിച്ച ദംഷ്ട്രകളാഴ്ത്തി നീ-
മോന്തിക്കുടിയ്ക്കു,ന്നൊടുങ്ങാത്ത ദാഹമോ?
-
രക്തസാക്ഷികള്‍ സിന്ദാബാദ്
-
>>കൂടുതല്‍ ഇവിടെ
പ്രണയത്തിന്റെ നാള്‍ വഴികള്‍
അവളുടെ ചിരിമുത്തുകള്‍ പൊറുക്കി അയാള്‍ ഒരു ചിന്തകനായി .അവളുടെ കണ്ണില്‍ നിന്ന് വീണ കണ്ണു നീരില്‍ നിന്ന് അയാള്‍ ഒരു കവിയായി .അവളുടെ അധരശോണിമ ഒപ്പിയെടുത്ത് അയാള്‍ ഒരു ചിത്രകാരനായി .അവളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ സൂര്യോദയവും അവളുടെ മാറിലണിഞ്ഞ നെടുവീപ്പിന്റെ തിരമാലകളും അയാളെ ഒരു കാല്പനികനാക്കി .
-
കമ്പുകള്‍
കമ്പോളമെത്തി
കമ്പോളത്തില്‍
നിന്നുനോക്കിയാല്‍ കാണാം
-
ഞാനെന്നൊരുത്തൻ
ഒന്നു ശ്രദ്ധിക്കണേ,
ഞാനെന്നൊരുത്തനെ
വഴിയിലെവിടെയെങ്കിലും
കണ്ടാൽ
അവനെയും കാത്ത്
ഒരുവനിവിടെയിരുന്ന്
വല്ലാതെ മുഷിയുന്നുണ്ടെന്ന്
ഒന്നു പറഞ്ഞറിയിക്കണേ
ചന്തയിലാണെങ്കിൽ
ഗുണ്ടകളോടൊപ്പം
വാതു വെയ്ക്കുകയോ
വാളെടുക്കുകയോ
ആവണം
-
'ഴ'
വാക്കുകളില്ല പറയാന്‍
നീ നടന്നകന്ന കാലം മുതല്‍ .
കുംബാരന്റെ കുഴയിലൊരു
വഴുവഴുപ്പില്ലായ്മ
കലങ്ങള്‍ പണിയാന്‍ കഴിവതും നോക്കി
കുഴപ്പമാണ് ; കുറയുന്നു മണ്ണിലെന്തോ.
മനസ്സിലെന്തോ നിഴല്‍ മറയ്ക്കുംപോലെ
കാതിലൊരു മുഴക്കമാണ് എപ്പോഴും.
കാഴ്ചയിലും എന്തോ മിഴിഭ്രംശം
പ്രണയമൊഴുകിയ വഴികളില്‍
കൊഴിഞ്ഞ ഒരു പീലിപോലുമില്ല.
-
മഴപ്പറച്ചില്‍
മുള്ളടര്‍ന്ന വേലിക്കപ്പുറത്തെ
കനലെരിയുന്ന ചിത നോക്കി
ഈ മഴക്കൊന്ന് കരയണമെന്നുണ്ട്
വരണ്ട നാവുകള്‍ നോക്കി
വറ്റിയ കുളങ്ങള്‍ നോക്കി
-
"ശാപചക്രങ്ങള്‍"....കവിത.

നീയെന്തിനെന്നില്‍
പ്രണയം നിറച്ചു
കാലമേ കരുണാര്‍ദ്ര
ഭാവമേ പറയുക ..!
ഹൃദയം സ്ഫുടം ചെയ്ത
കദന ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ
പറയുക വസന്തത്തെ
അടവച്ചു വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട മൗനമേ
ആക്രാന്തം ഒഫ് ദ ഫര്‍ത്താവ്
രാത്രിയായി..........
ആദ്യരാത്രി....എ.റ്റി ജോയിയുടെ സിനിമയില് കാണുന്നപോലെയല്ല കാര്യങ്ങളെന്ന് മെല്ലെ മനസിലായി...
ഫാര്യാഫര്‍ത്താക്കന്‍മാരാകുമ്പോ പരസ്പരം ഒന്നും ഒളിക്കരുത് എന്നാണല്ലോ...ഒരു ബ്രിഡ്ജിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...
പക്ഷേ... ലവള് ഞാന്‍ വിചാരിച്ചപോലല്ല...
അത് കാണിച്ചുതന്നില്ല....ആദ്യരാത്രിയല്ലേ... ഞാന്‍ ക്ഷമിച്ചു....പിറ്റേന്ന് എല്ലാം ശരിയാവും എന്ന് കരുതി...
ഇല്ല.... രക്ഷയില്ലാ......
മൂന്നാം നാള്‍ രാവിലെ.....എന്ത് സംഭവിച്ചാലും അത് കണ്ടിട്ടുതന്നെ കാര്യം എന്നങ്ങു തീരുമാനിച്ചു....
ഇപ്പോ അവള് കുളിക്കുകയാണ്...... ഷവറില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം... എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു.....
ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു
എന്നിട്ട് പതുക്കെ കുളിമുറിയെ ലക്ഷ്യമാക്കി നടന്നു...
-വാസു









0 comments:
Post a Comment