FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബ്ലോത്രം വാരാന്ത്യപ്പതിപ്പ്.

Friday

വാരാന്ത്യം ഇനി ബ്ലോത്രത്തോടൊപ്പം

Blothram

ഇനി വാരാന്ത്യങ്ങള്‍ക്ക് കുളിര്‍മ പകരാന്‍ ബ്ലോത്രം എത്തുന്നു.നേരത്തെ മുടങ്ങി പോയെങ്കിലും വാരാന്തപതിപ്പ് വീണ്ടും പുനര്‍ജനിക്കുകയാണ് .നിങ്ങള്‍ ഈ ഉദ്യമത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയോടെ ബ്ലോത്രം ടീം .
-ബ്ലോത്രം




ആമുഖം

തൊരു വീണ്ടെടുപ്പാണ്, മാഞ്ഞുപോയ പഴയ നാളുകളുടെ നല്ലകാലത്തിന്റെ. ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ട്. വീണ്ടും വാരാന്തപ്പതിപ്പുമായി നിങ്ങളിലേക്ക് എത്തിച്ചേരാനായതില്‍. കടന്നുപോകുന്ന കൈകളുടെ മാറ്റം ഒരുപക്ഷേ നിങ്ങളില്‍ ഒരല്പം അസ്വസ്ഥത സൃഷ്ട്ടിച്ചെക്കാം ...എങ്കിലും വരുംകാല വായന അവയെയെല്ലാം മറികടക്കും എന്നൊരു വിശ്വാസത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. രചനാദൗര്‍ലഭ്യം, സമയക്കുറവ് എന്നീ ഘടകങ്ങള്‍ ഉന്നതനിലവാരമുള്ള സൃഷ്ട്ടിയില്‍ നിന്നും പുറകോട്ട് വലിക്കുന്നുണ്ടെങ്കിലും നിലവാരത്തില്‍ താഴാതെ നിങ്ങള്‍ക്ക് മുന്നില്‍ വാരാന്തപ്പതിപ്പ് എത്തിച്ചേരും എന്ന് ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കാനാവും. പുതുവഴിയില്‍ ഞങ്ങളെ സഹായിച്ചവര്‍ ഒത്തിരിയുണ്ട്. അവരെയെല്ലാം ഓര്‍ത്തുകൊണ്ട് വായനയുടെ മടുപ്പുകളിലേക്കും മരവിപ്പുകളിലേക്കും ഒളിച്ചോടീപ്പൊയവര്‍ക്ക് ഞങ്ങള്‍ ലക്കം സമര്‍പ്പിക്കുന്നു....

വിഷ്ണുപ്രസാദിന്റെ കവിതയ്ക്ക് കുഴൂര്‍ വിത്സണ്‍ ശബ്ദം നല്‍കിയതും,വായിക്കപ്പെടാതെ പോയ മാധവിക്കുട്ടിയെക്കുറിച്ചെഴുതിയ ഒരു ഓര്‍മ്മക്കുറിപ്പും, നാക്കില എന്ന ബ്ലോഗിലൂടെ നമുക്ക് സുപരിചിതനായ അനീഷിന്റെ കവിതകലിലൂടെയുള്ള സഞ്ചാരവും, സുധീഷ് കൊട്ടേമ്പ്രത്തിന്റെ അഭിമുഖവും ലക്കത്തിലെ വിഭവങ്ങളാണ്. എല്ലാവരും വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക, ഞങ്ങള്‍ അതിന് കതോര്‍ത്തിരിക്കുകയാണ്.. പെയ്തുവീഴുന്ന മഴത്തുള്ളികള്‍ നനഞ്ഞുകൊണ്ട്...

--------------------------------------------

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തിരിച്ചുവരവ് ശക്തമാകട്ടെ.ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നിര്‍ഭാഗ്യവാന് അരഞ്ഞാണചരടും പാമ്പ്‌ ആകുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഭാഗ്യം ചെറ്റയും പൊളിച്ച് കയറിവരുമത്രേ ! പക്ഷെ മറ്റുചിലര്‍ ഉണ്ട്. ഭാഗ്യം അവരെ തേടി വീട്ടില്‍ വരും.പക്ഷെ അവര്‍ അന്നേരം വീട്ടിലുണ്ടാവില്ല ..

ഗോപി വെട്ടിക്കാടിന്റെ കഥ ലളിതം, സുന്ദരം...
ഭാവുകങ്ങള്‍!!

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP