FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

വാരാന്ത്യം ഇനി ബ്ലോത്രത്തോടൊപ്പം

Sunday

വാരാന്ത്യം ഇനി ബ്ലോത്രത്തോടൊപ്പം

Blothram

ഇനി വാരാന്ത്യങ്ങള്‍ക്ക് കുളിര്‍മ പകരാന്‍ ബ്ലോത്രം എത്തുന്നു.നേരത്തെ മുടങ്ങി പോയെങ്കിലും വാരാന്തപതിപ്പ് വീണ്ടും പുനര്‍ജനിക്കുകയാണ് .നിങ്ങള്‍ ഈ ഉദ്യമത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയോടെ ബ്ലോത്രം ടീം .
-ബ്ലോത്രം
ആമുഖം

തൊരു വീണ്ടെടുപ്പാണ്, മാഞ്ഞുപോയ പഴയ നാളുകളുടെ നല്ലകാലത്തിന്റെ. ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ട്. വീണ്ടും വാരാന്തപ്പതിപ്പുമായി നിങ്ങളിലേക്ക് എത്തിച്ചേരാനായതില്‍. കടന്നുപോകുന്ന കൈകളുടെ മാറ്റം ഒരുപക്ഷേ നിങ്ങളില്‍ ഒരല്പം അസ്വസ്ഥത സൃഷ്ട്ടിച്ചെക്കാം ...എങ്കിലും വരുംകാല വായന അവയെയെല്ലാം മറികടക്കും എന്നൊരു വിശ്വാസത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. രചനാദൗര്‍ലഭ്യം, സമയക്കുറവ് എന്നീ ഘടകങ്ങള്‍ ഉന്നതനിലവാരമുള്ള സൃഷ്ട്ടിയില്‍ നിന്നും പുറകോട്ട് വലിക്കുന്നുണ്ടെങ്കിലും നിലവാരത്തില്‍ താഴാതെ നിങ്ങള്‍ക്ക് മുന്നില്‍ വാരാന്തപ്പതിപ്പ് എത്തിച്ചേരും എന്ന് ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കാനാവും. പുതുവഴിയില്‍ ഞങ്ങളെ സഹായിച്ചവര്‍ ഒത്തിരിയുണ്ട്. അവരെയെല്ലാം ഓര്‍ത്തുകൊണ്ട് വായനയുടെ മടുപ്പുകളിലേക്കും മരവിപ്പുകളിലേക്കും ഒളിച്ചോടീപ്പൊയവര്‍ക്ക് ഞങ്ങള്‍ ലക്കം സമര്‍പ്പിക്കുന്നു....

വിഷ്ണുപ്രസാദിന്റെ കവിതയ്ക്ക് കുഴൂര്‍ വിത്സണ്‍ ശബ്ദം നല്‍കിയതും,വായിക്കപ്പെടാതെ പോയ മാധവിക്കുട്ടിയെക്കുറിച്ചെഴുതിയ ഒരു ഓര്‍മ്മക്കുറിപ്പും, നാക്കില എന്ന ബ്ലോഗിലൂടെ നമുക്ക് സുപരിചിതനായ അനീഷിന്റെ കവിതകലിലൂടെയുള്ള സഞ്ചാരവും, സുധീഷ് കൊട്ടേമ്പ്രത്തിന്റെ അഭിമുഖവും ലക്കത്തിലെ വിഭവങ്ങളാണ്. എല്ലാവരും വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക, ഞങ്ങള്‍ അതിന് കതോര്‍ത്തിരിക്കുകയാണ്.. പെയ്തുവീഴുന്ന മഴത്തുള്ളികള്‍ നനഞ്ഞുകൊണ്ട്...

--------------------------------------------
'സാംബാ ബീറ്റ്സ് '

സൗത്ത് ആഫ്രിക്ക മുന്നോട്ടു പോയേക്കാം...ഫ്രാന്‍സിന്റെ കാര്യം കഷ്ടമാണ്.
-ബോണ്‍സ്


ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ് -

ന്നലെ നടന്ന മത്സരങ്ങള്‍ കണ്ടപ്പോള്‍ ആദ്യം തോന്നിയത് സന്തോഷമാണ്. അങ്ങനെ മത്സരങ്ങള്‍ തുടങ്ങി കിട്ടി. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഞാന്‍ പ്രതീക്ഷിച്ച പോലെ നല്ല പ്രകടനം ആണ് കാഴ്ച വച്ചത്. ജയിക്കും എന്നാണ് കരുതിയതെങ്കിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ പകുതിയില്‍ ഇത്തിരി പകച്ചു നിന്ന ബഫാന രണ്ടാം പകുതിയോടെ ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്‍പുള്ള ഫോം വെറും ഫ്ലൂക് അല്ല എന്ന് കാണിച്ചു. ഷബാലാലയുടെ ഗോള്‍ തുടങ്ങിവച്ചത് മുതല്‍ നല്ല കളിയായിരുന്നു. ഒരു ഡിഫെന്‍സ് പഴുത് മുതലാക്കി മെക്സിക്കോ തിരിച്ചടിച്ചെങ്കിലും അവസരങ്ങള്‍ അധികവും സൗത്ത് ആഫ്രിക്കക്കു തന്നെയായിരുന്നു. ഫുട്ബോള്‍ ഗോളുകളുടെ കളിയാണ് അതുകൊണ്ട് തന്നെ എത്രയൊക്കെ നന്നായി കളിച്ചാലും ഗോള്‍ അടിച്ചില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടൊരു കാര്യവുമില്ല. കളിയിലെ കേമന്‍ എന്റെ അഭിപ്രായത്തില്‍ മെക്സിക്കോയുടെ ഡോസ് സാന്റോസ് തന്നെ. ഉശിരന്‍ കളിയും വേഗമേറിയ പാസുകളും മനോഹരമാക്കിയ ആ കൊച്ചു താരത്തിനൊപ്പം ടീം ഉയരുന്നില്ല എന്ന് പലപ്പോഴും തോന്നി.

ആദ്യ ഗോള്‍ വീണപ്പോള്‍ ഇന്നലെ വീണ്ടും എവിടെ നിന്നൊക്കെയോ വുവുസേലകളുടെ ശബ്ദം ഉയര്‍ന്നു. ഇന്നലെ എല്ലാവരും ആഘോഷത്തിലായിരുന്നു. പ്രിട്ടോറിയ സര്‍വകലാശാലയിലെ ഞാന്‍ ജോലി ചെയ്യുന്ന ബയോടെക് വകുപ്പ് ഇന്നലെ ഒരു പാര്‍ട്ടി നടത്തി. ബ്രായിയും (ബാര്ബിക്യൂവിനു ഇവിടെ പറയുന്ന പേര്) വൈനും ഒഴുക്കി വലിയ സ്ക്രീനില്‍ എല്ലാവരും കളി കണ്ടു. അതിനു മുന്‍പുള്ള പാര്‍ട്ടി നടന്ന സ്ഥലം നന്നായി അലങ്കരിച്ചിരുന്നു. കളി തുടങ്ങാരായത്തോടെ ഇറച്ചികഷണങ്ങള്‍ ചുട്ടു തുടങ്ങി. ആദ്യ ഗോളോട് കൂടി ആഘോഷം ഉച്ചിയിലെത്തി. പിന്നീട് മെക്സിക്കോയുടെ ഗോള്‍ വീണപ്പോള്‍ ആവേശം ഇത്തിരി തണുത്ത് പോയെങ്കിലും പ്രതീക്ഷയുടെ നാമ്പുകള്‍ കാത്തു കൊണ്ട് ഓരോ സൗത്ത് ആഫ്രിക്കക്കാരനും കാത്തിരുന്നു. അവസാന വിസില്‍ വരെ!

(ഞാനെടുത്ത ചില ചിത്രങ്ങള്‍)

രണ്ടാം മത്സരം പ്രതീക്ഷിച്ചത് പോലെ തനുപ്പനായിരുന്നു. പ്രായം തളര്‍ത്തി തുടങ്ങിയ ഫ്രാന്‍സും ലക്ഷ്യബോധമില്ലാത്ത ഉറുഗ്വേയും കളിച്ചവസാനിപിച്ചു എന്ന് പറയുന്നതാണ് ഭേദം. ഫ്രാന്‍സ് അധികം മുന്നോട്ടു പോകും എന്ന് തോന്നുനില്ല. പല്ല് പോയ പുലികളായ ഗാല്ലാസും അനെല്‍ക്കയും ഉയരം കൊണ്ട് ടീമുമായി യോജിക്കാത്ത റിബെരിയും എന്തോ ആകെ താളം തെറ്റിയ ഒരു ടീം പോലെ തോന്നി. ഉറുഗ്വേ ഫോര്‍ലാന്‍ എന്ന ഒറ്റ കളിക്കാരനില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ചു ഇറങ്ങിയപോലെ തോന്നി. ഒരു നല്ല കളിക്കരനെകൊണ്ട് കളി ജയിക്കാന്‍ പറ്റില്ല എന്ന് നമ്മള്‍ പണ്ടേ കണ്ടിട്ടുള്ളതാണ്. ഇനി എ ഗ്രൂപ്പിന്റെ അവസ്ഥ കാത്തിരുന്ന് കാണാം. സൗത്ത് ആഫ്രിക്ക രണ്ടാം റൌണ്ടില്‍ കടക്കും എന്ന് തന്നെയാണ് തോന്നല്‍ . ടൂര്‍ണമെന്റിലെ ആദ്യ ചുവപ്പ് കാര്‍ഡും ഇന്നലെ കണ്ടു.

ഇന്നത്തെ ആദ്യ മത്സരം നടക്കുന്നു. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ കൊറിയ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുന്നു. ആദ്യ ഗോളില്‍ ഗ്രീസ് സ്തംഭിച്ച പോലെ തോന്നുന്നു. എന്ത് നടക്കും എന്ന് നോക്കാം. ഒരട്ടിമറി നടക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. രണ്ട്ടാം റൌണ്ടില്‍ ഗ്രീസ് കളി മാറ്റി കളിച്ചില്ലെങ്കില്‍ . ഗ്രീസ് അനായാസമായി ജയിക്കും എന്ന് ഞാന്‍ കരുതിയിരുന്നത്. ഇനി ഇതും കാത്തിരുന്നു കാണാം.

വരാനിരിക്കുന്ന മത്സരം ജോബര്‍ഗിലെ എല്ലിസ് പാര്‍ക്കില്‍ ബി ഗ്രൂപിലെ ഏറ്റവും നല്ല മത്സരം ആയിരിക്കും. മെസ്സിയെ കൈകാര്യം ചെയ്യാന്‍ നൈജീരിയ പദ്ധതികള്‍ ഉണ്ടാക്കിയിരിക്കുമെങ്കിലും മെസ്സി മാത്രമല്ല അര്‍ജെന്റീന എന്ന് കളി കാണുമ്പോള്‍ അറിയാം. ഒത്തിരി ടാക്കിളുകളും മഞ്ഞ കാര്‍ഡുകളും കാണാന്‍ സാധ്യതയുള്ള മത്സരം. അര്‍ജെന്റീന ജയിക്കാന്‍ തന്നെയാണ് സാധ്യത പക്ഷെ നൈജീരിയയെ തള്ളുന്നില്ല. തൊണ്ണൂറിലെ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ അര്‍ജന്റീന കാമറൂണിന്റെ മുന്നില്‍ തകര്‍ന്നത് ഇപ്പോഴും ഓര്‍ക്കുന്നു. എന്റെ സ്കോര്‍ നില അര്‍ജെന്റീന 2 - നൈജീരിയ 1

ഇവരെ ഇന്ന് ശ്രദ്ധിക്കുക

അര്‍ജന്റീന നമ്പര്‍ 10 Lionel MESSI, 11 Carlos TEVEZ, 7 Angel DI MARIA ,19 Diego MILITO

നൈജീരിയ നമ്പര്‍ 9 Obafemi MARTINS, 8 Yakubu AYEGBENI, 4 Nwankwo KANU ,

ഗ്രൂപ്പ് സീയില്‍ ഇന്ന് രാത്രി രസ്ടന്‍ബര്‍ഗില്‍ എങ്ങനെയെങ്കിലും ഇംഗ്ലണ്ട്നെ തോല്‍പ്പിക്കാന്‍ ഉറപ്പിച്ചു അമേരിക്ക ഇറങ്ങുന്നു. വാശിയേറിയ മത്സരമാവാന്‍ ആണ് സാധ്യത. റൂണിയുടെ കൂടെ ഭാഗ്യം ഉണ്ടാവും എന്ന് കരുതാം. അല്ലെങ്കില്‍ അമേരിക്ക ഇന്ന് ഇംഗ്ലണ്ട്നെ സമനിലയില്‍ പിടിക്കുകയോ തോല്പ്പിക്കുകയോ ചെയ്യും. ഇന്നത്തെ മത്സരം കൊട്ടിഘോഷിക്കപെട്ട ഇംഗ്ലണ്ട് ടീമിന്റെ ഫോം എങ്ങനെയുണ്ട് എന്നറിയാം. അമേരിക്ക ഇവിടെ ഒരു വര്‍ഷം മുന്‍പ് വന്നു കോണ്‍ഫെടരെഷന്‍ കപ്പില്‍ കളിച്ച പരിചയമുണ്ട്. നല്ല കളി കളിച്ചു അവര്‍ രണ്ടാം സ്ഥാനത്തായിരുന്നു. ക്വാളിഫൈയിംഗ് മത്സരങ്ങളില്‍ ശക്തരായ മെക്സിക്കോയെ തോല്പിച്ചതടക്കും അട്ടിമറികളുടെ ചരിത്രമുണ്ട് അവരുടെ ഭാഗത്ത്‌! അന്യാസമായി ക്വാളിഫൈ ചെയ്തതാന് ഇംഗ്ലണ്ട്. ആകെ ഒരു തോല്‍വി മാത്രമറിഞ്ഞു മുന്നോട്ടു പോയ അവര്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. നല്ല ഒരു മത്സരമായിരിക്കും എന്നാണു പ്രതീക്ഷ. ഇംഗ്ലണ്ട് 2 - 0 ജയിക്കും എന്ന് എനിക്ക് തോന്നുന്നു ഒരട്ടിമറി പൂര്‍ണമായും തള്ളി കളയുന്നില്ലതാനും.

(ഞാനെടുത്ത ചില ചിത്രങ്ങള്‍)
കളിയിലെ കേമന്മാര്‍ ഇവരില്‍ ആരെങ്കിലും ആയിരിക്കാം

ഇംഗ്ലണ്ട് നമ്പര്‍ 4 Steven GERRARD, 8 Frank LAMPARD, 10 Wayne ROONEY, 9 Peter CROUCH

യൂ എസ് എ നമ്പര്‍ 10 Landon DONOVAN, 9 Herculez GOMEZ, 4 Michael BRADLEY
എഴുതി തീര്‍ന്നപ്പോഴേക്കും കൊറിയ അടുത്ത ഗോളും അടിച്ചു കഴിഞ്ഞു. പാര്‍ക്ക്‌ ജീ സുങ്ങിന്റെ ഗോളോടെ അട്ടിമറി ഏതാണ്ടുറപ്പായി. ഗ്രീസിനെന്തു പറ്റി? ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍ ഏഷ്യന്‍ ശക്തികളായ കൊറിയ ആയിരിക്കുമോ? ഗ്രൂപ്പ് ബീയില്‍ ഇനിയും അത്ഭുതങ്ങള്‍ കാണുമോ? കാത്തിരിക്കാം.ബ്ലോഗ്ഗര്‍മാര്‍ ശ്രദ്ധിക്കുക !!തൊടുപുഴ മീറ്റിനു ഇനി വെറും 55 ദിവസങ്ങള്‍ മാത്രം...മീറ്റിനു വരുമെന്ന് മുന്‍കൂട്ടി അറിയിച്ചവരുടെ ലിസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്‌ ,ഇതിനകം 83 പേര്‍ സഹകരണം അറിയിച്ചിട്ടുണ്ട്,ലിസ്റ്റ് അപൂര്‍ണമാണ് ,ആരുടെയെങ്കിലും പേര്‍ ഇതില്‍ നിന്നും അശ്രദ്ധ മൂലം വിട്ടു പോയിട്ടുണ്ടെങ്കില്‍ ദയവായി ഇവിടെ കമെന്റ് ആയി രേഖപെടുത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .1. പാവപ്പെട്ടവൻ
2. ജയരാജ്
3. ജോ
4. സജി മാര്‍ക്കോസ് (ഹിമാലയച്ചായന്‍ !!)
5. ചാണക്യന്‍
6. അനില്@‍ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. മനോരാജ്
11. പാവത്താന്‍
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്‍
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. കൊച്ചുതെമ്മാടി
36. വി.രാജേഷ്
37. കുമാരൻ
38. ജിക്കു
39. എം.എസ്.സാദ്ദിക്ക്
40. പ്രവീണ്‍ വട്ടപ്പറമ്പത്ത്
41. വെള്ളായണി വിജയന്‍
42. അതുല്യ
43. നൌഷു
44. നൌഷാദ് വടക്കേൽ
45. മുഫാദ് (ഫറൂഖ് മുഹമ്മദ്)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. കൃഷ്ണകുമാർ
49. രഘുനാഥൻ
50. ചാര്‍വാകന്‍
51. പേരൂരാന്‍
52. അഞ്ജു നായർ
53. ജി.മനു
54. മരമാക്രി
55. ഡി.പ്രദീപ് കുമാര്‍
56. മുരുകന്‍ കാട്ടാകട
57. അബ്ദുള്‍ ഖാദെര്‍ കൊടുങ്ങല്ലൂര്‍
58. ഇസ്മായില്‍ കുറുമ്പടി (തണല്‍)
59. സന്ദീപ് സലിം
60. ടിജോ ജോര്‍ജ്
61. തബാരക് റഹ്മാന്‍
62. കാര്‍ട്ടൂണിസ്റ്റ്
63. കാര്‍ന്നോര്‍
64. ജയന്‍ ഏവൂര്‍
65. വേദവ്യാസന്‍ (?)
66. നീര്‍വിളാകന്‍ (?)
67. ചിത്രകാരന്‍ (?)
68. ഒഴാക്കന്‍ (?)
69. അരുണ്‍ കായംകുളം (?)
70. വി കെ (?)
71. തൂലിക
72. ശ്രീ (?)
73. അഭിജിത് മടിക്കുന്ന് (?)
74. തെച്ചിക്കോടന്‍ (?)
75. ബോണ്‍സ് (?)
76. തലയമ്പലത്ത് (?)
77. തൂലിക (?)
78. നിരക്ഷരന്‍ (?)
79. ഉമേഷ് പീലിക്കോട് (?)
80. വിപിന്‍ (?)
81. സൂരജ് (?)
82. ജെയിംസ് സണ്ണി പാറ്റൂര്‍ (?)
83. ഷിജു (?)
ഇനിയും മീറ്റിനു വരുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ അറിയിക്കുക .മലയാള സിനിമയില്‍ കഥാ മോഷണ മാഫിയ

മഴ തോരാതെ എന്ന എന്റെ നോവലിന്റെ പ്രമേയം മോഷ്‌ടിച്ചാണ്‌ സത്യന്‍ അന്തിക്കാടിന്റെ കഥതുടരുന്നുവെന്ന സിനിമ പുറത്തിറക്കിയതെന്ന വിവാദവുമായി ബന്ധപ്പെട്ട്‌ കെ പി കുഞ്ഞിമ്മൂസ വര്‍ത്തമാനം ദിനപത്രത്തില്‍ എഴുതിയ അന്തിക്കാടും ആലുങ്ങലും എന്ന ലേഖനമാണ്‌ കുറിപ്പിനാധാരം. മലയാള സാഹിത്യരംഗത്തോ പത്രപ്രവര്‍ത്തന രംഗത്തോ ഏറ്റവും വലിയ വട്ടപ്പൂജ്യമാണെന്ന്‌ സ്വയം തിരിച്ചറിയുന്ന ഒരാളാണ്‌ ഇതെഴുതുന്നത്‌. അവിടെ ഒരിടമുണ്ടാക്കാന്‍ മത്സരിക്കുന്ന ആളുമല്ല. സാഹിത്യ പ്രസ്ഥാനത്തിനോ ചലച്ചിത്ര ശാഖക്കോ എന്തെങ്കിലും സംഭാവന നല്‍കിയെന്നും അവകാശപ്പെടുന്നില്ല. നിര്‍ഭാഗ്യ വശാല്‍ പാവവും ചെറിയ ചില സാഹിത്യ രചനകളൊക്കെ നടത്തിപ്പോയിട്ടുണ്ട്‌. അതില്‍പ്പെട്ട ഒന്നാണ്‌ പറയപ്പെട്ട നോവല്‍. അത്‌ പത്തു വര്‍ഷം മുമ്പ്‌ എഴുതിപോയതാണ്‌. അതൊരു തെറ്റായിപോയെങ്കില്‍ സാംസ്‌കാരിക കേരളം എന്നോട്‌ ക്ഷമിക്കുക. 2003 ഏപ്രില്‍ 13 മുതല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ അവസാന പേജില്‍ ബഹുവര്‍ണ കളറില്‍ അച്ചടിച്ചു വന്നതാണ്‌ പ്രസ്‌തുത നോവല്‍. 2005 സെപ്‌തംബറില്‍ പൂര്‍ണാ പബ്ലിക്കേഷന്‍സ്‌ പുസ്‌തകവുമാക്കി.
-HAMZA ALUNGAL
>>കൂടുതല്‍ ഇവിടെ


ബന്ധിത ലോകം


അഴിയാത്ത ചങ്ങലക്കുരുക്കുകളിലൂടെ ലോകം കുതിക്കുകയാണ് ഒരിക്കിലും തിരിച്ചുവരാനാകാത്ത മരണത്തിലേക്ക്
-

മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)

( 21-6-2001- നു ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്)

തീര്‍ത്തും വിരസമായാണ് ആകാശയാത്ര എനിക്കനുഭവപ്പെടുന്നത് . കൊട്ടിയടച്ച ഇരുമ്പുപെട്ടിക്കുള്ളിലെന്നപോലെ ബന്ധനസ്ഥനാക്കപ്പെട്ട്, കര്‍ണ്ണപുടങ്ങളെ തെല്ല് അലോസരപ്പെടുത്തി അനേകം മണിക്കൂറുകള്‍. സത്യത്തില്‍ എനിക്കിഷ്ടം കരയിലൂടെ യാത്ര ചെയ്യുന്നതാണ്. സൈക്കിള്‍ മുതല്‍ തീവണ്ടി വരെ ഏതില്‍ യാത്ര ചെയ്യുമ്പോഴും അശേഷം മടുപ്പുണ്ടാവാത്ത വിധം ദൈവം കനിഞ്ഞരുളിയ പ്രകൃതിദൃശ്യങ്ങള്‍ കണ്ടാസ്വദിക്കാന്‍ അവസരം ലഭിക്കുന്നു. ദൈവം സര്‍വ്വശകതനാനെന്നും മനുഷ്യന്‍ വെറും കീടമാണെന്നും ഒപ്പം, മനുഷ്യകരങ്ങള്‍ ഏതെല്ലാം തരത്തില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നുവെന്നറിയാനും കരയാത്ര ഗുണകരമാണ്. വ്യത്യസ്തമനുഷ്യര്‍ , ഭൂവിഭാഗങ്ങള്‍, ഭാഷ-വേഷ-സംസ്കാരാദികള്‍. അറിവിന്റെ ഭണ്ഡാരങ്ങള്‍ ...! എന്നാല്‍, ഈ യാത്രയിലാകട്ടെ ദ്രുതവാട്ടം സംഭവിച്ച അനേകം കണ്ണുകള്‍ മാത്രം. പുറത്തേക്കു ദൃഷ്ടി പായിക്കുമ്പോള്‍ അനന്തമായ ആകാശം. ഇടയ്ക്കിടെ കനത്ത പഞ്ഞിക്കെട്ടുകള്‍ ഒഴുകി നടക്കുന്നു. ഭാഗ്യശാലികള്‍. സഞ്ചരിക്കാന്‍ നിയന്ത്രണങ്ങള്‍ ഇല്ല, അതിര്‍വരമ്പുകള്‍ ഇല്ല, പരിശോധനകളുമില്ല. സ്വസ്ഥം. അവ, കരയുന്ന വേഴാമ്പലുകളെത്തേടിയുള്ള യാത്രയിലായിരിക്കും, കുളിര്‍മഴ പെയ്യിച്ചു കടമ നിറവേറ്റുവാന്‍.
-ഇസ്മായില്‍ കുറുമ്പടി
>>കൂടുതല്‍ ഇവിടെ

ആദിത്യന്റെ ബ്ലോഗ്

അല്‍പ്പം തിരക്കു കൂടിയിരുന്ന നാളുകളാണു കടന്നുപോയത്. ഡാഷ്ബോഡില്‍ അപ്ഡേറ്റു ചെയ്യുന്ന പുതിയ പോസ്റ്റുകളിലൂടെയുള്ള യാത്ര മാത്രം. മൊസില്ലയ്ക്ക് എത്രത്തോളം സബ്‌വിന്‍ഡോകള്‍ തുറക്കാമെന്ന ഗവേഷണമാണെന്നു സ്വയം തോന്നി ചിലപ്പോഴൊക്കെ. ദിവസങ്ങളില്‍ അഗ്രിഗേറ്ററുകളില്‍ തീരെ കയറിയില്ല. ചില ദിവസങ്ങളില്‍ കമന്റുകളിലൂടെ പോസ്റ്റുകളിലേയ്ക്ക്. അങ്ങിനെയുള്ള സഞ്ചാരത്തിനിടയ്ക്ക് യാദൃശ്ചികമായാണ് ആദിത്യ് കെ എന്‍ എന്ന ബ്ലോഗറുടെ MY OWN എന്ന ബ്ലോഗിലെത്തിയത്. കഥകള്‍ക്കും കവിതകള്‍ക്കുമായി ഒരു ബ്ലോഗ്.

സാധാരണക്കാരനായ ഒരു വൃദ്ധന്റെ മനോവികാരങ്ങളെ കാണാതായ കണ്ണടക്കഥയിലൂടെ വളരെ നന്നായി ചിത്രീകരിച്ചിരിയ്ക്കുന്നു. തെരുവിന്റെ സന്തതിയുടെ ഹൃദയസ്പര്‍ശിയായ കഥപറയുന്ന കളിപ്പാട്ടത്തില്‍ അവതരണ ശൈലിയിലും കഥയുടെ ഒഴുക്കിലും മികവുവരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരിയ്ക്കുന്നു.
-കൊട്ടോട്ടിക്കാരന്‍...
>>കൂടുതല്‍ ഇവിടെ


വാക്കേ വാക്കേ കൂടെവിടെ? ഒളിതിങ്ങും തൂവലിന്‍ തുഞ്ചത്ത്.

വാക്കേ വാക്കേ കൂടെവിടെ?

ആരാരുടെയോ തന്ത
മരണപ്പെട്ടാൽ,അതു കേട്ടാൽ
നിരണത്തിലും നതോന്നതയിലും
നിറഞ്ഞു കവിഞ്ഞു കരയും
കരുവല്ല,കണ്ണീരല്ല
എല്ലും പല്ലുമുള്ള മലയാളവാക്ക്

ഇടവപ്പാതിമഴയിൽ
ഇടനാഴിനടയിൽ
ഇറുകിച്ചടഞ്ഞു വാഴും
ഇട്ടിവേശി നേത്യാരമ്മയ്ക്ക്
-

വിട..


...... സമയമാകുന്നു പോകുവാന്‍,രാത്രിതന്‍
നിഴലുകള്‍ നമ്മള്‍,പണ്ടേ പിരിഞ്ഞവര്‍......
-

വിചാരവിചാരം

ഉടലോടെ സ്വര്‍ഗ്ഗ പ്രവേശം ചെയ്യിക്കും
ചില സ്നേഹ വിചാരങ്ങള്‍.

കൃഷ്ണമണികളുടെ ആഴം കുഴിച്ചു കുഴിച്ചു
ഹൃദയത്തിലെത്തി എന്ന പോലെ
അറിയാം എന്നൊരു വിചാരം,
ഏതു കടലിലും തുഴഞ്ഞ ചിറകുകള്‍
ചേര്‍ത്തു പുണര്‍ന്നു മുറിച്ചു കളഞ്ഞു
അന്യോന്യമുന്ടെന്ന മറ്റൊരു അബദ്ധ വിചാരം.
എനിക്ക് തന്നെ ഉണ്ടാവുന്നില്ല ഞാന്‍.
ആര്‍ക്കുമാര്‍ക്കും തികയുന്നില്ല നിന്നെ
എന്നിട്ടും
എങ്ങനെ വന്നെന്നറിയില്ല ഇത്രയും
കോമാളിയായൊരു സ്നേഹവിചാരം
-

മലയാള കവിതയിലെ മഴച്ചിത്രങ്ങള്‍
തകര്‍ത്തു പെയ്യുന്ന പേമാരിയായും കുളിരുകോരുന്ന അനുഭൂതിയായും കളിപ്പിക്കുന്ന കുസൃതിയായും മഴ വ്യത്യസ്തയാകുന്നു. കാലഘടങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ മഴ, മാറുന്ന ഭാവങ്ങളുടെ വിസ്മയമാകുമ്പോള്‍, മഴച്ചൊല്ലുകളിലൂടെ, മഴക്കവിതകളിലൂടെ അത് അരുമയായി മനസ്സില്‍ പെയ്തിറങ്ങുന്നു.മഴയ്ക്ക് ഓരോ തവണയും ഓരോ ഭാവങ്ങളാണ്. ഭാവങ്ങള് കവിതയിലുലാവുമ്പോള്‍ അവ വരച്ചിടുന്ന ചിത്രങ്ങള്‍ അത്ഭുതങ്ങളുടെ നിറച്ചാര്‍ത്തണിയുന്നു.

ചിണുങ്ങിപ്പെയ്യുന്ന മഴ നാടന്‍ പെണ്കുട്ടിയുടെ ഭാവത്തിലാണെങ്കില്‍, തിമിര്‍ത്തു പെയ്യുന്ന മഴ അസുര ഭാവം പൂണ്ട് തകര്‍ത്തടുന്നു. മഴയുടെ ലാവണ്യവും ഗാംഭീര്യവും വന്യതയും വശ്യതയുമെല്ലാം വാമൊഴി സാഹിത്യത്തിലും വരമൊഴി സാഹിത്യത്തിലും വിരസതയുണര്‍ത്താതെ പെയ്തലിഞ്ഞു കൊണ്ടിരിക്കുന്നു.
-

വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?”

എന്നെ തന്നെയാണോ ഫോക്കസ് ചെയ്യുന്നത്...?
കോവളത്തെ ഒരു സായാഹ്നമാണ്. പടിഞ്ഞാറുനിന്നും നാടു കാണാനെത്തുന്നവരുടെ സ്ഥിരം സങ്കേതമായ കോവളത്ത് സൂര്യസ്നാനം ചെയ്യുന്ന വിദേശികള്‍ മണല്‍പ്പരപ്പില്‍ കസേരകളില്‍ നിരന്ന് ഇരിക്കുകയാണ്. ഇവരുടെ ഇടയിലൂടെ നടക്കുന്നനമ്മുടെ ആളുകള്‍ക്ക്കോവളവും കടലും ഒന്നും ഒരു പ്രശ്നമല്ല. അവര്‍ പ്രധാന്മായും നോക്കി നില്‍ക്കുന്നത് മണലില്‍ അര്‍ദ്ധ നഗ്നരായി ഇരിക്കുന്ന വിദേശി സ്ത്രീകളെയാണ്.
-

തനിയെ

-

ചില വനിതാദിനചിന്തകള്‍

"ഹായ് ഡാ.."
മോണിറ്ററില്‍ വിദ്യയുടെ മെസ്സേജ് പൊങ്ങിവന്നപ്പോള്‍ ഞാന്‍ അവളുടെ കാബിനിലേക്ക്‌ എത്തിനോക്കി..

"ഉം?"

"ഹാപ്പി വിമന്‍സ് ഡേ... ഇന്‍ അഡ്വാന്‍സ്‌ "

"..." അവളെ തിരിച്ചും ആശംസിച്ചു ജോലിയിലേക്ക് തിരിഞ്ഞു.

"നമുക്കൊന്ന് ആഘോഷിച്ചാലോ?"

-

ഗസ്സയുടെ നിലവിളി

ശബാബ് വാരികക്ക് വേണ്ടി (ജൂണ്‍ പതിനൊന്ന്) എഴുതിയ കവര്‍ സ്റ്റോറി ബ്ലോഗിലെ 'സീരിയസ് വായനക്കാര്‍ക്ക്' (സീരിയല്‍ വായനക്കാരല്ല!!) ഇവിടെ കട്ട്‌ & പേസ്റ്റ് ചെയ്യുന്നു.
മെയ്‌ മുപ്പത്തൊന്നിന്‌ മെഡിറ്ററേനിയന്‍ കടലില്‍ ചിന്തിയ ചോര - Aid Flottilla - ഭൂമിയില്‍ ജീവിക്കാനുള്ള പതിനഞ്ച്‌ ലക്ഷം മനുഷ്യരുടെ അവകാശനിഷേധത്തിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ്‌. ഗാസ ഒരു തുറന്ന ജയിലാണ്‌. ആകാശത്തിന്‌ മറയിടാത്തത്‌ കാരണം ശ്വസിക്കാന്‍ അവിടെ ഓക്‌സിജന്‍ ലഭിക്കും. അത്‌ ഫ്രീയാണ്‌. ബാക്കി എന്ത്‌ ലഭിക്കണമെങ്കിലും ഇസ്‌റാഈല്‍ കനിയണം. വെള്ളം, വെളിച്ചം, ഭക്ഷണം, മരുന്ന്‌ തുടങ്ങി മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ എന്തെല്ലാം ആവശ്യമായിട്ടുണ്ടോ അതെല്ലാം കൊണ്ടുവരേണ്ടത്‌ ഇസ്‌റാഈല്‍ സേന കാവല്‍ നില്‌ക്കുന്ന ചെക്ക്‌പോസ്റ്റുകളിലൂടെയാണ്‌. വര്‍ഷങ്ങളായി ആ ചെക്ക്‌പോസ്റ്റുകള്‍ ഉപരോധത്തിന്റെ ഇരുമ്പ്‌ മറ കൊണ്ട്‌ അടച്ചുപൂട്ടിയിരിക്കയാണ്‌. ഫലസ്‌തീന്‍ വിമോചനത്തിനു വേണ്ടി തീവ്രസമര മുറ കൈക്കൊള്ളുന്ന ഹമാസിന്‌ വോട്ട്‌ ചെയ്‌തു എന്നതാണ്‌ ഗാസയിലെ പതിനഞ്ച്‌ ലക്ഷം ജനങ്ങള്‍ ചെയ്‌ത തെറ്റ്‌.
->>കൂടുതല്‍ ഇവിടെ

ബിവ‌റേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസഡ‌ര്‍

നാട്ടില്‍ ഉള്ള സക‌ല‌മാന സാധന‌ങ്ങ‌ള്‍ക്കും അംബാസഡ‌ര്‍മാരുണ്ട്. ഇതാണ് ഇപ്പോ‌ള്‍ ലേറ്റസ്റ്റ് ഫാഷന്‍. അംബാസ‌ഡ‌ര്‍ ഇല്ലാത്ത ഉല്പ്പന്ന‌മാണോ. അതൊന്നും ഇവിടത്തെ ഒരു മ‌നുഷേനും തിരിഞ്ഞു നോക്കാന്‍ പോകുന്നില്ല. സ്വര്‍ണ്ണക്കട‌ക്കാ‌ര്‍ തുടങ്ങിയ ഈ കലാപരിപാടി ബാങ്കുക‌ളും ബ്ലേഡ് കമ്പനിക‌ളും മുറുക്കാന്‍ക‌ടക‌ളുമൊക്കെ ഏറ്റുപിറ്റിച്ചതോടെ, മറ്റൊരുപാടു മുതലാളിമാരുടെ കൂട്ടായ്മ‌യായ, തൊഴിലാളിവ‌ര്‍ഗ്ഗത്തിന്റെ അനിഷേധ്യരായ മുതലാളിമാ‌ര്‍ നയിക്കുന്ന കേര‌ള‌സ‌ര്‍ക്കാരിനും പൂതി. ന‌മുക്കും വേണം അംബാസഡ‌ര്‍. "എന്തോത്തിനാടാ ഈ കുന്ത്രാണ്ടം.അതെങ്ങനിരിക്കും. പരിപ്പുവടപോലെ കയ്പ്പുള്ള‌താണോ." എന്നൊക്കെയായിരുന്നു പൊതുവേ മ‌ന്ത്രിസഭാംഗങ്ങ‌ളുറ്റെ ആദ്യപ്രതികര‌ണ‌മെങ്കിലും,വല്ലതും തടയുന്ന കേസാണെന്നു കരുതിയാവണം എല്ലാരും മ‌ന്ത്രിസഭായൊഗത്തില്‍ ഉറങ്ങുന്നതിനിടെ കൈയ്യടിച്ച് പാസ്സാക്കി.
-
നിഷ്ക്കളങ്കന്‍ >>കൂടുതല്‍ ഇവിടെ

rain ::::: എന്റെ മഴക്കുട്ടി....
മഴ..... അവള്‍ എന്നും എനിക്ക് പ്രിയപ്പട്ടവള്‍... എന്റെ ശൈശവത്തില്‍ തുടങ്ങിയ പരിചയം..... ഒരു ചെറുതുണിക്കുള്ളില്‍ പൊതിയപ്പെട്ട എന്നെ അമ്മ മാറോട് ചേര്‍ത്ത് പിടിച്ചു മുറ്റത്ത് ഉലാത്തുമ്പോളാണു അവള്‍ എന്നെ ആദ്യമായ് സ്പര്‍ശിച്ചത്.. ഒരു കൌതുകത്തോടെ.... അവളുടെ സ്പര്‍ശം അറിഞ്ഞു ഞാന്‍ കണ്‍മിഴിച്ചു നോക്കിയിരുന്നത്രേ....

പിന്നെ എന്റെ വളര്‍ച്ചയുടെ നാള്‍ വഴികളില്‍ ഒരു കളിക്കൂട്ടുകാരിയായി അവള്‍.... അവളുടെ വരവ് എന്നും എനിക്കുല്‍സവം ആയിരുന്നു.... അവളോടൊപ്പം മുറ്റത്ത് ഓടികളിക്കാന്‍ എന്തു രസമായിരുന്നെന്നോ... അവളുടെ ഓരോ തിരിച്ചു പോക്കും നൊമ്പരമുണര്‍ത്തിയിരുന്നു..
-

കൃഷ്ണേട്ടനും മദ്യക്കോളയും

"കൃഷ്ണേട്ടാ, മ്മ്‌ക്കൊരു ട്രിപ്പ്‌ പോയാലോ...?"

"എവടെയ്ക്കാണ്ടാ...? അന്ന് നിങ്ങളെല്ലാം കൂടി എന്നെ ഊട്ടീല്‌ കൊണ്ട്‌ പോയത്‌ മാതിരി ആവ്‌വോ...?" കൃഷ്ണേട്ടന്‍ കത്രികയുടെ താളം നിറുത്തിയില്ല.

അതേ... ഇത്‌ നമ്മുടെ പഴയ കൃഷ്ണേട്ടന്‍ തന്നെ. നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിലെ ആഗമന കവാടത്തിലുടെ ട്രോളിയില്‍ പാഞ്ഞ്‌ വന്ന കൃഷ്ണേട്ടന്‍. അഥവാ എം.എസ്‌.കെ. കോലഴി എന്ന വ്യത്യസ്ഥനാമൊരു ബാര്‍ബര്‍.
-

കഥ മര്‍ക്കടം


ഡ്രൈവ് ചെയ്യുമ്പോഴാണ് ഒരു ഫാമിലി കണ്ണില്‍ തടഞ്ഞത്. തൂക്കുമരങ്ങളിലൂഞ്ഞാലാടിയ കലാപകാരിയും പ്രേമമരങ്ങളിലൂഞ്ഞാലാടിയ കുമാരനുമല്ല. ഇത് ഒറിജിനല്‍. കാര്‍ നിന്നപ്പോള്‍ കഥാപാത്രത്തിനൊരു ശങ്ക.

നാരീസമേതനായി വ്രീളാവിവശനായി പരിലസിക്കുമ്പോ ആരെടേ ഒളിഞ്ഞു നോക്കുന്നത്? ഹൂസ് വയലേറ്റിങ്ങ് മൈ പ്രൈവസി?

സര്‍ മര്‍ക്കട്. ഒരു വഴിപോക്കനാണ്. ഇടയ്ക്കു ബ്ലോഗുമെഴുതും.

ബ്ലോഗുമെഴുതുമോ? അതത്യാവശ്യം സെറ്റിലായിക്കഴിയുമ്പോ ജനത്തിനു വരുന്ന പല മനോരോഗങ്ങളിലൊന്നുമാത്രമാണ്. രാഷ്ട്രീയോം ഭക്തീം ചീട്ടുകളിം മദ്യപാനോം പോലെ മറ്റൊരു നേരമ്പോക്ക്. സമയം കളയാനാന്നോടോ താന്‍ മീശേം തൂക്കിപ്പിടിച്ച് ലതിലൂടൊളിഞ്ഞു നോക്കുന്നത്? നട. നട. ആം സീരിയസ് ഗൈ ഹൂ ലുക് ആഫ്റ്റര്‍ മൈ ഫാമിലി. ഉത്തരവാദിത്വമില്ലാതെ തെണ്ടി നടക്കുന്ന നിനക്കൊന്നും പറഞ്ഞാ മനസ്സിലാവൂല്ല. മിനക്കെടുത്താതെ ചല്‍.
-നമത്
>>കൂടുതല്‍ ഇവിടെ

രാവണഖഡ്ഗം (ഇടവേളയ്ക്കു ശേഷം)

ദാണ്ടേ ഇടവേളയ്ക്കു മുന്പ് സംഭവിച്ചത് !
ഫൈനലി..... രാവണന്‍ ബാക്ക് സ്റ്റേജിലേയ്ക്ക് വന്നു ..
അഴിഞ്ഞു വീഴാന്‍ പാകത്തിന് ഞൊറി ഒക്കെ വച്ച് ഏച്ചു കെട്ടി ഒരു പട്ടുമുണ്ട് കോണകം പോലെ ഉടുത്തിരിക്കുന്നു.. ശബരിമലയ്ക്ക് പോകുമ്പോള്‍ അണ്ണാച്ചി സ്വാമിമാര്‍ അരയില്‍ കെട്ടുന്ന പോലെയുള്ള ഒരു വലിയ ബെല്‍റ്റാണ് മുണ്ടിനെ താങ്ങി നിര്‍ത്തിയിരിക്കുന്നത്. അതില്‍ ചോദ്യചിഹ്നം പോലെ ഒരു വാളുറയും ഫിറ്റ്‌ ചെയ്തിട്ടുണ്ട് . കാലില്‍ ചുണ്ടന്‍ വള്ളം പോലത്തെ ചെരിപ്പ്.
വെളുത്തു സുന്ദരനായ ആശാനെ കറുത്ത കളര്‍ ഒക്കെ അടിച്ചു വച്ചിരിക്കുന്നത് കണ്ടാല്‍ രാവണന്‍ ഇന്‍ഡോ-ആഫ്രിക്കന്‍ ആണെന്ന് തോന്നിപ്പോകും. മീശ കണ്ടാല്‍ മലര്‍വാടി ബാലമാസികയിലെ പൂച്ചപ്പോലീസിന്റെ മൂത്ത ജ്യേഷ്ഠന്‍ . ഒന്നും പോരാഞ്ഞിട്ട് ഒമ്പത് എക്സ്ട്രാ കാഡ്ബോഡ് തലകള്‍ ഫിറ്റ്‌ ചെയ്ത ഒരു കിരീടവും.. ഇപ്പൊ ആശാനെ കണ്ടാല്‍ ഒറിജിനല്‍ രാവണന്റെ പെറ്റ തള്ള സഹിക്കൂല.അമ്മാതിരി കോലം.. രാവണന്‍ കണ്ടാല്‍ മാനനഷ്ട്ടത്തിനു കേസ് ഉറപ്പ് !
-കൊലകൊമ്പന്‍
>>കൂടുതല്‍ ഇവിടെ

കളമെഴുത്ത് | kalamezhuthu | Kerala Tourism

പുല്ലിലും, പാഴ്വസ്തുക്കളിലും വരെ കലയും, കലാമഹിമയും കണ്ടെത്തുന്ന കേരളത്തിന്റെ കലാപാരമ്പര്യത്തില്‍ പ്രകൃതിയില്‍ നിന്നു കിട്ടുന്ന സാധാരണ ചായങ്ങള്‍ ഉപയോഗിച്ച് ചിത്രം വരക്കുന്ന രീതി പുരാതനകാലം മുതല്‍ നിലനിന്നിരുന്നു എന്നു നമ്മുക്കറിയാം. അതിനൊരു ഉദാഹരണമാണ് പുരാതന ചിത്രകലാ രീതിയായ ചുവര്‍ചിത്രകല. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന സ്വാഭാവിക നിറങ്ങളെ വ്യത്യസ്ഥ രീതിയില്‍ ചാലിച്ച്, പുരാതനകാലത്ത് ക്ഷേത്ര ഭിത്തികള്‍ക്ക് മിഴിവേകുവാന്‍ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ചുവര്‍ചിത്രങ്ങള്‍, ആ മിഴിവൊട്ടും വറ്റാതെ നൂറ്റാണ്ടുകള്‍ പിന്നിട്ടും നിലനില്‍ക്കുന്നു എന്നതുതന്നെ ആ പാരമ്പര്യ കലയുടെ പ്രത്യേകതയും.


കളമെഴുത്തിനേയും ചിത്രകലയുടെ വിഭാഗത്തില്‍ അല്ലാതെ മറ്റൊരു വിഭാഗത്തില്‍ പെടുത്തുക സാദ്ധ്യമല്ല തന്നെ.
-നീര്‍വിളാകന്‍
>>കൂടുതല്‍ ഇവിടെ

സുഡോകു

ഏതാണ്ട് ഒന്നേ കാല്‍ വര്‍ഷം മുന്‍പ് നടന്ന സംഭവം, അല്പം പോലും പൊടിപ്പും തൊങ്ങലും ഇല്ലാതെ ഇവിടെ അവതരിപ്പിക്കുകയാണ്.

അഹങ്കാരത്തിന്റെയും, താന്‍പ്രമാണിത്തതിന്റെയും മകുടോദാഹരണമാണല്ലോ ചാണ്ടി. അതു കൊണ്ട് തന്നെ, ലോകത്തിലെ 99% ഭര്‍ത്താക്കന്മാരെയും പോലെ, താന്‍ മഹാബുദ്ധിമാനാണെന്നും, തന്റെ ഭാര്യ ഒരു മരമണ്ടിയാണെന്നുമായിരുന്നു, ഞാനും വിചാരിച്ചിരുന്നത്. ഭാര്യ മാത്രമല്ല, അവളുടെ കുടുംബത്തിലെ ഏഴു തലമുറകള്‍ക്കപ്പുറം വരെ എല്ലാവരും ജനുസ്സില്‍ വരും. എല്ലാ ദിവസവും ഒരു പത്തു പ്രാവശ്യമെങ്കിലും അതു പറഞ്ഞില്ലെങ്കില്‍ എനിക്കുറക്കം വരില്ലായിരുന്നു. അതും പോരാഞ്ഞു, കെവിനാച്ചനെ കൂടി കാര്യം പറഞ്ഞു പഠിപ്പിക്കാനും ഞാന്‍ ശ്രമിച്ചിരുന്നു എന്നുള്ളതാണ് സത്യം.

ഭാര്യക്ക്‌ എന്നെക്കാള്‍ വകതിരിവുള്ളത് കൊണ്ട് അവളതത്ര കാര്യമായി എടുത്തിരുന്നില്ല, അല്ലെങ്കില്‍ കാണിച്ചിരുന്നില്ല. വെട്ടാന്‍ വരുന്ന ചാണ്ടിയുടെ ചെവിയില്‍ വേദമോതിയിട്ടെന്തു കാര്യം.
-Sijoy Raphael
>>കൂടുതല്‍ ഇവിടെ

ഫിഫ പോസ്റ്റു: അര്‍ജന്റിന ജയിക്കില്ല

വേള്‍ഡ്കപ്പ് ദിവസം 2

12-06-2010

കളി 3 സൌത്ത് കൊറിയയും ഗ്രീസും
ഗ്രീസ് ജയിക്കും
-എം മെര്‍കുഷിയോ
>>കൂടുതല്‍ ഇവിടെ

ബോന്‍സായ്‌ അഥവാ വിവാഹിത

നീ ഓടിനടന്ന കളിമുറ്റങ്ങള്‍
നിന്നെ തഴുകിയ വാത്സല്യങ്ങള്‍
സുവര്‍ണ്ണരേഖാംഗിതമാം
ബാല്യ സുസ്മിതങ്ങള്‍
ഓര്‍ത്തുപോകരുത്‌
വേരുകള്‍ വളര്‍ന്നിറങ്ങരുത്‌
അറിവിലേക്ക്‌,നിനവിലേക്ക്‌,
കനവിലേക്ക്‌...
വെള്ളവും മണലും ചകിരി നാരും നിറച്ചു
-

പോസ്റ്റു മോര്‍ട്ടം (കവിത)


മരണ കാരണം കണ്ടെത്താന്‍
ആഴങ്ങളിലേക്കു കീറി മുറിച്ചിറങ്ങുകയാണു
കൂര്‍ത്ത കത്തികള്‍.

വെട്ടിയും പൊളിച്ചും അടര്‍ത്തിയും കത്രിച്ചുമാ
നിശ്ചലതയെ ചെറു തുണ്ടുകളാക്കിയിട്ടും
കാണുന്നില്ലൊരു കാരണവും.
-

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP