രഘുനാഥ് പലേരി മനസ് തുറക്കുന്നു...
Wednesday
ഭൂമി..ഒരു തീന്‍മേശ-രഘുനാഥ് പലേരി
പ്രശസ്ത മലയാളം തിരക്കഥ രചയിതാവും സിനിമാ സംവിധായകനുമായ ശ്രീ.രഘുനാഥ് പലേരി ആധുനിക മനുഷ്യന്റെ വികലമായ ചിന്താഗതികളെയും പ്രവര്‍ത്തികളെയും വിമര്‍ശിക്കുന്നു..വാനപ്രസ്ഥം ,സ്വപ്നലോകത്തെ ബാലഭാസ്ക്കരന്‍ ,മധു ചന്ദ്ര ലേഖ,തുടങ്ങി അനവധി ചിത്രങ്ങളിലൂടെ മലയാളിയുടെ മനമറിഞ്ഞ രഘു നാഥ് ബ്ലോഗിലേക്ക് എത്തുകയാണ് ,ബൂലോകം ഓണ്‍ലൈന്‍ല്‍ എഴുതിയാണ് അദ്ദേഹം ബ്ലോഗിലേക്ക് എത്തുന്നത് .അദ്ധേഹത്തിന്റെ ലേഖനം വായിച്ചു അഭിപ്രായം രേഖപെടുത്തും എന്ന് പ്രതീക്ഷിക്കുന്നു . രഘുനാഥ് പലേരിക്ക് ബൂലോകത്തിലേക്ക് ബ്ലോത്രത്തിന്റെയും വായനക്കാരുടെയും ഹൃദയംഗമായ സ്വാഗതം ....
ഭൂമി..ഒരു തീന്‍മേശ
കാല്‍പ്പന്തിന്റെ തിരയിളക്കം
ആഫ്രിക്കയില്‍ ഫിഫാ വേള്‍ഡ് കപ്പ് മാമാങ്കത്തിന്റെ ആവേശം അലയടിച്ചുയരുമ്പോള്‍ ബൂലോകത്തിലും അതിന്റെ മാറ്റൊലികള്‍ ഉയര്‍ന്നു കേള്‍ക്കുന്നു ..പ്രശസ്ത ബ്ലോഗ്ഗര്‍ ശ്രീ ബോണ്‍സ് ആഫ്രിക്കയില്‍ നിന്നും തന്റെ ബാല്യ കാല ഓര്‍മ്മകളും ഒപ്പം പുതിയ വിശേഷങ്ങളും പങ്കു വെക്കുന്നു ..ഫുട്ബോള്‍ എന്ന സുന്ദരകാവ്യം...എന്ന പോസ്റ്റിലൂടെ
ഫുട്ബോള്‍ എന്ന സുന്ദരകാവ്യം...
ഏതാണ്ട് നാലോ അഞ്ചോ വയസു പ്രായമുള്ളപ്പോള്‍ ഡാഡിയുടെ കയ്യും പിടിച്ചു ഏറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ കണ്ടു തുടങ്ങിയതാണ് എന്റെ ഫുട്ബോള്‍ പ്രേമം. അന്ന് ഇന്ത്യക്ക് ക്രിക്കറ്റില്‍ ലോക കപ്പ് ഒന്നും കിട്ടിയിട്ടില്ലാ. കേരളത്തില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നിരിക്കാം കാരണം ബ്രിട്ടീഷുകാര്‍ തലശ്ശേരിയിലല്ലേ കളി തുടങ്ങിയത്. പക്ഷെ കേരളം അന്ന് ഫുട്ബോളിന്റെ തറവാട് തന്നെയായിരുന്നു. മിക്ക ജില്ലകളിലും ഒരു അഖിലേന്ത്യാ ടൂര്‍ണമെന്റ് എങ്കിലും ഉണ്ട്. എറണാകുളംമഹാരാജാസ് ഗ്രൌണ്ടാണ് അതില്‍ പ്രമുഖം.
അന്താരാഷ്ട്ര നെഹ്‌റു ട്രോഫി, സന്തോഷ് ട്രോഫി അതുപോലെ തന്നെ സ്ഥിരമായിയുള്ള ചാക്കോളാസ് ട്രോഫി തുടങ്ങിയ പല മത്സരങ്ങളും അവിടെയുണ്ടായിരുന്നു. സ്ഥിരമായി സോവിയറ്റ് യൂണിയനും ഇറാക്കും ഒക്കെ വന്നു കളിച്ചിരുന്ന നെഹ്‌റു ട്രോഫിക്ക് എന്നും നല്ല തിരക്കായിരുന്നു. ഇതിനിടയിലെപ്പോഴോ ഇന്ത്യക്ക് ക്രിക്കറ്റില്‍ ലോകകിരീടം കിട്ടിയെങ്കിലും ട്വന്റി ട്വന്റി ഒന്നും ഇല്ലാതിരുന്ന നല്ല കാലം.
-
ലോക കപ്പ് പ്രവചന മത്സരം
ലോക കപ്പ് പ്രവചന മത്സരം ആരംഭിക്കുന്നു...
ഇന്നത്തെ ചോദ്യം...
ഈ വര്‍ഷത്തെ കപ്പ് ആര് കൊണ്ട് പോകും? ഈ ചോദ്യത്തിന്റെ ഉത്തരം ഹൃദയം കൊണ്ടും തല കൊണ്ടും എഴുതുക..അതായത്
ഏതു ടീം ജയിക്കണം എന്നാണു നിങ്ങളുടെ ആഗ്രഹം എന്നും
എന്നാല്‍ ഏതു ടീം ജയിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത് എന്നും?
-
പന്താണു താരം
വംശ-ജാതീയ-രാഷ്ട്രീയ വൈരം മറന്ന് ലോകം ഒന്നിക്കുന്ന മാമാങ്കവേദിയാണ് ഫുട്‌ബോള്‍ ലോകകപ്പ്. ഒരോ ലോകകപ്പ് എത്തുമ്പോഴും ലോകം ഒരു പന്തിന് പിറകേ പായും. ഊണും ഉറക്കവുമെല്ലാം പിന്നീട് അതിന്റെ ഗതിവേഗങ്ങള്‍ക്കനുസരിച്ചാകും. ഇതിനിടയില്‍ പലേ ചര്‍ച്ചകളും വിവാദങ്ങളും നൊമ്പരങ്ങളും ഉണ്ടാകും. സര്‍വരേയും ഒന്നിപ്പിച്ച ആ പന്തിനേക്കുറിച്ചും അത് ഉണ്ടായേക്കാം.
1930 മുതല്‍ക്കാണ് ഇങ്ങനെ ഒരു പന്ത് ലോകത്തെ മോഹിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അന്ന് പ്രത്യേകിച്ച ഒരു പന്തില്ലായിരുന്നു. അവരവര്‍ കളിക്കുന്ന പന്തുകളുമായാണ് ടീമുകളെല്ലാം ലോകകപ്പിന് എത്തിയത്. ഓരോ മത്സരങ്ങള്‍ക്കും ഓരോ പന്ത് എന്ന രീതിയിലായിരുന്നു ഫൈനല്‍ വരെ.
- 1. ലോകത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
A. എഫ്. എ കപ്പ് എന്ന ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ കപ്പ് (1879)
2. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം
-അല്‍ത്വാഫ് ഹുസൈന്‍
>>തുടരുന്നുള്ള ഭാഗം ഇവിടെ
ലോകകപ്പിന് ആവേശം പകരം മമ്മൂക്കയും
പ്രശസ്ത ബ്ലോഗ്ഗര്‍ ആയ അരുണ്‍ ചുള്ളിക്കല്‍ എഴുതി , സംവിധാനം ചെയ്ത 'ടൈറ്റാനിക് ' സിനിമയിലെ 'My Heart Will Go On ' എന്ന പാട്ടിന്റെ മലയാള പരിഭാഷയാണ് ചുവടെ വീഡിയോ ആയി ചേര്‍ത്തിരിക്കുന്നത് കാണുക,ആസ്വദിക്കുക ,അഭിപ്രായങ്ങള്‍ അറിയിക്കുക ....
Arun Chullikkalblothram
>>കൂടുതല്‍ ഇവിടെ
ഓർമ്മകളെ താലോലിച്ച്..
സമയം രാത്രി പതിനൊന്ന് മണി..,
മാരത്തോൺ ഓട്ടം മുഴുവൻ ഓടിയിട്ടും സമ്മാനമൊന്നും ലഭിക്കാത്ത അത് ലറ്റിനെപ്പോലെ ക്ഷീണിച്ച മനസ്സും ശരീരവുമായി ഞാൻ മുറിയിലേക്ക് കയറി..,ഹാവൂ... രാവിലെ തുടങ്ങിയ പരക്കം പാച്ചിലാണു..,ഒരു പരുവമായി.., ഇനി ഒന്ന് വിശ്രമിക്കണം..,സുഖമായൊന്നുറങ്ങണം..,
കയ്യിലിരുന്ന കുബ്ബൂസിന്റെ (റൊട്ടിയേ..) കവർ മേശപ്പുറത്തേക്ക് വെച്ച് ഫ്രിഡ്ജ് തുറന്ന് വാട്ടർ ബോട്ടിലെടുത്ത് ഇത്തിരി വെള്ളം കുടിച്ച് ഞാൻ കട്ടിലിലേക്കിരുന്നു.,
നാട്ടിൽ വെച്ച് അത്ര കാര്യമായി ഒരു പണിയും ചെയ്യാത്ത ഞാൻ ഇന്നെത്രെ മാറിയിരിക്കുന്നു.., മറ്റാരുടെയൊക്കെയോ നിർദ്ധേശങ്ങൾക്കനുസരിച്ച് രാവും പകലും ഒരു യന്ത്രത്തെപ്പോലെ ഞാൻ ചലിക്കുന്നു, നിൽക്കുന്നു,പ്രവർത്തിക്കുന്നു.., ചിന്തകൾ മേഘങ്ങൾ പോലെ ഉരുണ്ട് കൂടാൻ തുടങ്ങി..,
-
ഭോപ്പാല്‍ : കോടതി കൂതറയല്ല !!
ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് ‘നല്ല രണ്ടു വാക്ക്’ എഴുതണം എന്നെനിക്കുണ്ട്. പക്ഷെ കോടതിയലക്‌ഷ്യം ആവുമോ എന്ന് പേടിച്ച് കൈ പിറകോട്ട് വലിക്കുകയാണ്. സായിപ്പിന്‍റെ പേര് കേട്ടാല്‍ കോട്ടില്‍ മൂത്രമൊഴിക്കുന്ന ജഡ്ജിമാരാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഭോപ്പാല്‍ വിധി തെളിയിക്കുന്നുണ്ട്. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി പുറത്ത് വിട്ട മിത്തെയ്ല്‍ ഐസോസയനെറ്റ് എന്ന വിഷ വാതകം ശ്വസിച്ചു പതിനായിരം പേരാണ് എണ്‍പത്തിനാല് ഡിസംബര്‍ ആദ്യവാരം ഭോപ്പാലില്‍ മരിച്ചു വീണത്. പെട്ടെന്ന് മരിക്കാതെ പോയ ഇരുപത്തയ്യായിരത്തോളം പേര്‍ മാസങ്ങളോളം ദുരിതക്കിടക്കയില്‍ നരകിച്ചും മരിച്ചു.
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു അത്. പക്ഷെ കാര്‍ബൈഡ് ഫാക്ടറിക്ക് ചുറ്റുമുള്ള ചേരിപ്രദേശത്തെ മനുഷ്യരായിരുന്നു കൂടുതലും മരിച്ചു വീണത് എന്നതിനാല്‍ സര്‍ക്കാരോ കോടതിയോ ഈ കേസിന് പുല്ലുവില കല്പിച്ചില്ല എന്നാണ് ഈ വിധിയിലൂടെ നാം മനസ്സിലാക്കേണ്ടത്.
-
പ്ഫ!
സ്ഥലം : ഭോപ്പാല്‍
സമയം : അര്‍ദ്ധരാത്രി
സംഭവം : കൂട്ടക്കൊല
ഇന്നു വരെ ചത്തവര്‍ : ഇരുപതിനായിരത്തിനു മേല്‍
ചാവാതെ നരകിക്കുന്നവര്‍ : അഞ്ചു ലക്ഷത്തിനു മേല്‍
ദിവസം 2010 ജൂണ്‍ 7
സ്ഥലം : ഭോപ്പാല്‍
കേസ് : ബോധപൂര്‍വമല്ലാത്ത കുറ്റകൃത്യം
പ്രതികളുടെ എണ്ണം : എട്ട്
ശിക്ഷ : രണ്ട് വര്‍ഷം തടവ്
പിഴ : ഒരു ലക്ഷം
ജാമ്യം : 25000 രൂപ
-
ഭോപ്പാലിന്റെ ദുര്‍'വിധി'!
കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന ഭോപാല്‍ വിഷവാതകച്ചോര്‍ച്ചക്ക് ഉത്തരവാദികളായ ഏഴുപേര്‍ക്ക് രണ്ടു വര്‍ഷം തടവ്. ഒരു ലക്ഷം രൂപവീതം പിഴ.
ദുരന്തത്തിന്റെ ഇരകളെ അപമാനിക്കുന്ന വിധിയാണ് കേസില്‍ ഉണ്ടായിരിക്കുന്നത്.
26 വര്‍ഷത്തെ വിചാരണക്കും കാത്തിരിപ്പിനുമൊടുവിലാണ് ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസിലെ വിധി വന്നിരിക്കുന്നത്.
1984 ഡിസംബര്‍ 2നാണ് ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ് പ്‌ളാന്റിലുണ്ടായ വാതകച്ചോര്‍ച്ച ആയിരങ്ങളുടെ ജീവനെടുത്തത്. വാതകടാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് മീതൈല്‍ ഐസോസൈനേഡ് അന്തരീക്ഷമാകെ വ്യാപിക്കുകയായിരുന്നു. പതിനായിരങ്ങളാണ് അപകടത്തെത്തുടര്‍ന്ന് നിത്യരോഗികളായി മാറിയത്. ഇന്നും നിലക്കാത്ത ദുരിതങ്ങള്‍..
എന്നിട്ടും..
-
>>കൂടുതല്‍ ഇവിടെ
കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍
ഒന്ന്
കൊഴിഞ്ഞു പോയ
നിന്റെ മുടിയിഴകള്‍
എന്റെ കുട്ടിക്കാലമാണ്
ഓരോ മുടിയിഴകളും
തിരഞ്ഞ്
പിച്ച വയ്ക്കുന്ന
കുഞ്ഞുപാദങ്ങളാണ്
ഇപ്പോള്‍ സ്നേഹം
നരച്ച് പോയ
നിന്റെ ഓരോ
മുടിയിഴകളിലും
അമ്മയുടെ
പേര് എഴുതിയിട്ടുണ്ട്
മുടി രണ്ടും
മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
-Kuzhur Wilson
>>കൂടുതല്‍ ഇവിടെ
കൊഴിഞ്ഞു പോയ
നിന്റെ മുടിയിഴകള്‍
എന്റെ കുട്ടിക്കാലമാണ്
ഓരോ മുടിയിഴകളും
തിരഞ്ഞ്
പിച്ച വയ്ക്കുന്ന
കുഞ്ഞുപാദങ്ങളാണ്
ഇപ്പോള്‍ സ്നേഹം
നരച്ച് പോയ
നിന്റെ ഓരോ
മുടിയിഴകളിലും
അമ്മയുടെ
പേര് എഴുതിയിട്ടുണ്ട്
മുടി രണ്ടും
മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
-Kuzhur Wilson
>>കൂടുതല്‍ ഇവിടെ
ദുരവസ്ഥ - കുമാരനാശാന്‍
സമയവാഹനത്തില്‍ കയറിപ്പോയി കാലത്തെ പകര്‍ത്താനാവില്ല എന്നതാണ് ചരിത്രത്തിന്റെ പരിമിതി. ലഭ്യമായ വസ്തവീകതകളെ സമകാലത്തിന്റെ മൂല്യ, ഭാവുക പ്രദേശങ്ങളില്‍ വച്ച് വിന്യസിക്കുക എന്നതാവും ചരിത്രനിര്‍മ്മിതിയുടെ പരമവിധി. സര്‍ഗാത്മകതയുടെ ഭ്രാന്തന്‍ ഇടങ്ങളിലൂടെ ചരിത്രത്തിലേക്ക് ഭ്രമാത്മകമായ യാത്രകള്‍ ഉണ്ടായിട്ടില്ല എന്നല്ല. പക്ഷെ അവയൊക്കെ കലയുടെ ഭൂമികയാണ്, ചരിത്രത്തിന്റെ അല്ല. ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട ഒരു പുസ്തകം ചരിത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കാന്‍ ശ്രമിക്കുക എന്നതിന്റെ ഒഴിവാക്കാനാവാത്ത ഭ്രംശം, മൂല്യവിചാരങ്ങള്‍ ഇന്നത്തെ ഭാവുകത്വത്തിന് അനുസാരിയായി മാത്രമേ സാധ്യമാവൂ എന്നതാവും.
-
പന്നിപനിയിലെ അഴിമതി!
-
ഗൂഗിള്‍ വരുത്തിയ നഷ്ടം
ഇത്രയും പറഞ്ഞത് കളി. ഇനി കാര്യത്തിലേക്ക് കടക്കാം. പാക് മാന്‍ എന്ന ജപ്പാന്‍ നിര്‍മ്മിത കളിയുടെ 30-ആം വാര്‍ഷികം കഴിഞ്ഞ മേയ് 21 –ന് സുലഭമായി ആഘോഷിച്ചു. പുള്ളിക്കാരന്റെ ബര്‍ത്ത് ഡേ പ്രമാണിച്ച് ഗൂഗിളിന്റെ ഹോംപേജിലും പാക് മാനിനും മിനുങ്ങാന്‍ ഒരു അവസരം കൊടുത്തു.
-Abdul Fathah Hamza
>>കൂടുതല്‍ ഇവിടെ
ബിവറേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസഡര്‍
നാട്ടില്‍ ഉള്ള സകലമാന സാധനങ്ങള്‍ക്കും അംബാസഡര്‍മാരുണ്ട്. ഇതാണ് ഇപ്പോള്‍ ലേറ്റസ്റ്റ് ഫാഷന്‍. അംബാസഡര്‍ ഇല്ലാത്ത ഉല്പ്പന്നമാണോ. അതൊന്നും ഇവിടത്തെ ഒരു മനുഷേനും തിരിഞ്ഞു നോക്കാന്‍ പോകുന്നില്ല. സ്വര്‍ണ്ണക്കടക്കാര്‍ തുടങ്ങിയ ഈ കലാപരിപാടി ബാങ്കുകളും ബ്ലേഡ് കമ്പനികളും മുറുക്കാന്‍കടകളുമൊക്കെ ഏറ്റുപിറ്റിച്ചതോടെ, മറ്റൊരുപാടു മുതലാളിമാരുടെ കൂട്ടായ്മയായ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ അനിഷേധ്യരായ മുതലാളിമാര്‍ നയിക്കുന്ന കേരളസര്‍ക്കാരിനും പൂതി. നമുക്കും വേണം അംബാസഡര്‍. "എന്തോത്തിനാടാ ഈ കുന്ത്രാണ്ടം.അതെങ്ങനിരിക്കും. പരിപ്പുവടപോലെ കയ്പ്പുള്ളതാണോ." എന്നൊക്കെയായിരുന്നു പൊതുവേ മന്ത്രിസഭാംഗങ്ങളുറ്റെ ആദ്യപ്രതികരണമെങ്കിലും,വല്ലതും തടയുന്ന കേസാണെന്നു കരുതിയാവണം എല്ലാരും മന്ത്രിസഭായൊഗത്തില്‍ ഉറങ്ങുന്നതിനിടെ കൈയ്യടിച്ച് പാസ്സാക്കി.
-
>>കൂടുതല്‍ ഇവിടെ
അളിയനോ അതോ കാലനോ??
വളരെ ചുരുക്കം നാളുകളില്‍ ഞാനും നന്ദയും തമ്മില്‍ നല്ല സൗഹൃദം വളര്‍ന്നു. താമസിയാതെ സൗഹൃദം എന്ന് അവള്‍ വരച്ച ആ നേര്‍ത്ത രേഖ അവള്‍ തന്നെ മായ്ക്കുകയും ചെയ്തു. ഞാന്‍ അതിലൊക്കെ ഭാഗ്യവാനായ വെറും കാഴ്ച്ചക്കാരന്‍ മാത്രമായിരുന്നു എന്നത് വിനയം കൊണ്ട് പറയുകയല്ല, അമ്മച്ചിയാണേ മദര്‍ പ്രോമിസ്..
-
ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി.
ആദ്യമായി അന്ത്രോപ്പോളജിയില്‍ നിന്ന് ചില വിവരങ്ങള്‍ .സുളു ഗോത്രക്കാര്‍ ഇരുമ്പ് പാത്രങ്ങളാണ് ഉപയോഗിക്കുക.അവര്‍ക്ക് ചില അമീബ പോലുള്ള ജീവികള്‍ മൂലമുണ്ടാകുന്ന വളരെ ഗൌരവമുള്ള അസുഖങ്ങള്‍ സാധാരണമാണ്.എന്നാല്‍ മസായ് ഗോത്രക്കാരില്‍ ഈ അസുഖങ്ങള്‍ പത്തു ശതമാനത്തില്‍ താഴെയാണ്.അവര്‍ ധാരാളമായി പാല്‍ കുടിക്കും. ചില ഗവേഷകര്‍ ഈ മസായ് ഗോത്രക്കാരില്‍ വ്യാപകമായ കാണുന്ന വിളര്‍ച്ച പരിഹരിക്കാന്‍ അയേണ്‍ ഗുളികകള്‍ കൊടുത്തതോടുകൂടി അവരുടെ ഇടയില്‍ രോഗബാധ 88 ശതമാനമായി വര്‍ദ്ധിച്ചത്രേ. അതുപോലെതന്നെ സോമാലിയന്‍ നാടോടികള്‍ക്ക് വ്യാപകമായി കാണുന്ന വിളര്‍ച്ച മാറ്റാന്‍ അയേണ്‍ ഗുളികകള്‍ കൊടുത്തപ്പോള്‍ അവരുടെ ഇടയിലും രോഗബാധ കുതിച്ചുയര്‍ന്നു.എല്ലാ സംഭവങ്ങളിലും ഇരുമ്പ് പ്രധാന കഥാപാത്രമാണെന്ന് ശ്രദ്ധിക്കുക.അപ്പോള്‍ ഇരുമ്പാണ് ഈ കഥയിലെ നായകന്‍.
-
ഒരു യാത്ര, ബേഗഡേവാഡിയിലേക്ക്
രണ്ടായിരത്തി ഏഴിലെ തിരുവോണ ദിവസം, പുണെയിലെ ആ ഒറ്റമുറിയില്‍ ഓണസദ്യയുമുണ്ട് ചീട്ട് കളിയിലേക്ക് കടക്കവേ, ഒപ്പം തൊട്ടു നക്കാന്‍ അച്ചാറും കൂടെ കുടിക്കാന്‍ ബാര്‍ലി വെള്ളവും ഉണ്ടായിരുന്നു, ദാസനും വിജയനും1 പറഞ്ഞു, “ഈ ഓണത്തിനെങ്കിലും വാളുവെച്ച് റൂമില്‍ പാമ്പാകാതെ എവിടെയെങ്കിലും കറങ്ങാന്‍ പോകാം”. ആ അഭിപ്രായം എല്ലാവരും അംഗീകരിച്ചതിനാല്‍ അവര്‍ക്ക് പരിചയമുള്ള സ്ഥലത്ത് ഒരു അമ്പലമുണ്ടെന്നും അവിടേക്ക് പോകാമെന്നും പറഞ്ഞ് ബേഗഡേവാഡി എന്ന സ്ഥലത്തേക്ക് ഞങ്ങള്‍ നാലുപേര്‍, ഞാനും ദാസനും വിജയനും പിന്നെ വേറൊരു സഹ(മുറിയനും)പാരയും, യാത്രയായി.
ഭോസരി എന്നായിരുന്നു ഞങ്ങളുടെ താമസസ്ഥലത്തിന്റെ പേര്, അവിടെ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പിംപിരിയില്‍ എത്തും. (വെള്ളമടിച്ചുള്ള “പിമ്പിരി” അല്ല കേട്ടോ). അന്ന് അഞ്ച് രൂപയായിരുന്നു പിംപിരി യിലേക്ക് പി സി എം സി2 ബസ് യാത്രകൂലി. അന്നത്തെയും ഇന്നത്തെയും പി സി എം സി ബസിന്റെ കോലം താഴെ കാണും പ്രകാരമാണ്.ചിത്രങ്ങള്‍ക്ക് ഗൂഗ് ള്‍നോട് കടപ്പാട്. ആദ്യ ചിത്രം പഴയ ബസാണ്, ചിത്രത്തിലേതിനേക്കാള്‍ കോലം കെട്ട ബസാണ് യഥാര്‍ത്ഥത്തില്‍ അന്ന് ഉണ്ടായിരുന്നത്.
ചാറ്റല്‍മഴയായ് …
യാത്രയിലെന്നും മഴ പെയ്തിരുന്നു
തോരാതെ പെയ്യുന്ന പെരുമഴകള്‍ ..!!
കൂലംകുത്തിയൊഴുകുന്ന മഴവെള്ളം
ജീവിതപാത നിറഞ്ഞൊഴുകി ….
കഴിഞ്ഞില്ല പലപ്പോഴുമീ സ്നേഹത്തിന്‍
കുത്തൊഴുക്ക് ഭേദിക്കാന്‍ , കാലുകളിടറി …
എങ്കിലും സ്നേഹിച്ചുവീ മഴയെ
സ്നേഹമാകുന്നൊരീ പെരുമഴയെ…
ഇതെനിക്കായ് പെയ്യുന്ന മഴ, സ്നേഹമഴാ….
ഈ സ്നേഹതുള്ളികളാല്‍ നനയുന്നതെന്‍ ദേഹം
കൂടെ നിറയുന്നുവെന്‍ മനസ്സ് …..
"കദീസുവിന്റെ മൂക്കുസ്മാന്‍"...
ട്ര്‍ണീം..ട്ര്‍ണീം..ഫോണ്‍ നില്‍ക്കാതെ ബെല്ലടിക്കാന്‍ തുടങ്ങി. അടുക്കളയില്‍ നിന്നും ഓടി വന്നു ഫോണ്‍ എടുത്തപ്പോഴേക്കും അത് കട്ടായി.വീണ്ടും അടിക്കുന്നതും കാത്തു കദീസു ഫോണിന്റെ അടുത്ത് തന്നെ നിന്നു. മേശപ്പുറത്തിരിക്കുന്ന ഉസ്മാന്റെ ഫോട്ടോയിലേക്ക് നോക്കി.
ചിന്തകള്‍ കദീസുവിനെ വിട്ടു ഭൂതകാലത്തേക്ക് മടങ്ങിപ്പോയി..!
പണിയൊന്നുമില്ലാതെ തേരാ പാരാ നടക്കണ ഉസ്മാന് ഓരോ ദിവസവും നേരം പുലരുന്നത് കദീസുവിന്റെ മൊഞ്ച് ആസ്വദിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
കദീസുവിനെ ഒരു നോക്ക് കാണാന്‍ നേരം വെളുത്താല്‍ മാറ്റി ഒരുങ്ങി സ്കൂളിനടുത്തെ ബാലന്റെ തയ്യല്‍ കടയിലെത്തും കദീസു വരുന്നതും കാത്ത്..
കദീസു സ്കൂളിലേക്ക് തിരിയും വരെ അവളുടെ കുണുങ്ങികൊണ്ടുള്ള നടപ്പും കണ്ടു ഉസ്മാന്‍ പരിസര ബോധമില്ലാതെ നോക്കി നില്‍ക്കും!
-സിനുമുസ്തഫ
>>കൂടുതല്‍ ഇവിടെ
മാധ്യമസൃഷ്ടി (വലതുപക്ഷ കവിത)
സഖാവ് കുഞ്ഞാപ്പിക്കു പനിയായിരുന്നു
പനി എന്നു വച്ചാല്‍ നല്ല ഘടാഘടിയന്‍ പനി
പാര്‍ട്ടിയാപ്പീസിന്‍റെ വരാന്തയില്‍ രണ്ടു ദിവസം
പനിച്ചു മൂടിപ്പുതച്ചു കിടന്നു
നോക്കുകൂലി കൊടുക്കാമെന്ന് സമ്മതിച്ചപ്പോള്‍
അവിടെ നിന്നു ചുമന്നു മാറ്റാന്‍ പാര്‍ട്ടി
മകനെ അനുവദിച്ചു.
കൊണ്ടു പോകുമ്പോള്‍ ഒറ്റ കണ്ടീഷനേ വച്ചുള്ളൂ-
കുഞ്ഞാപ്പിക്കു പനി പിടിക്കുകാന്നു വച്ചാല്‍
പാര്‍ട്ടി ബംഗാളില്‍ തോല്‍ക്കുന്നതു പോലെയാണ്
അതുകൊണ്ട് മരുന്നൊന്നും കൊടുക്കേണ്ട,
തന്നെ മാറിക്കോളും.
-ബെര്‍ളി
നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*
ആരോ വാതിലിൽ മുട്ടി
‘ആരാണത്?’ അവൾ ചോദിച്ചു
‘ഇത് ഞാൻ തന്നെ’ അവൻ പറഞ്ഞു
‘സമയമായില്ല’ അവൾ അറിയിച്ചു.
കാലത്തിന്റെ ചിറകിൽ പറന്ന് പറന്ന് അവൻ വീണ്ടും വന്നു
‘ആരാണത്?’ അവൾ ചോദിച്ചു
‘ഇതു നീ തന്നെ’ അവൻ പറഞ്ഞു.
അവൾ പറഞ്ഞു, ‘വരൂ’.
- സൂഫി കവിത
സെലിനെ യാത്രയാക്കിയ ശേഷം അവരിരുവരും - ജൂലി ഡെല്പിയുടെ സെലിനും ഏതാൻ ഹാക്കിന്റെ ജെസ്സി എന്ന ജെയിംസും - തലേന്ന് രാത്രി കഴിച്ചുകൂട്ടിയ സ്ഥലങ്ങൾ ഒന്നുകൂടി കാണിച്ചു തന്നശേഷമാണ് ‘സൂര്യോദയത്തിനു മുൻപ്’ (Before Sunrise) അവസാനിക്കുന്നത്. അപ്പോൾ വല്ലാത്തൊരു ശൂന്യത അവിടങ്ങളിൽ നിന്ന് വന്നു നിറയുന്നത് നാമറിയും.
-
ബുസിലെ അനോണിയെ പ്രണയിച്ച ചിന്നമ്മ : 2
ബാസുകൊണ്ട് അങ്ങനെ ചിന്നമ്മ ആദ്യത്തെ ബസ് ഇട്ടു.ഒരേ ഒരു വാചകം മാത്രം. ഞാന്‍ ചിന്നു. ഈ ബസില്‍ ആദ്യമായിട്ടാ. ആദ്യബസില്‍ തന്നെ 460 കമന്റ് വിണപ്പോള്‍ ചിന്നമ്മ ഞെട്ടി. ചിന്നമ്മയുടെ ബസിലെ തിരക്ക് കണ്ട് സെര്‍വര്‍ ഞെട്ടി. ആ ഞെട്ടലില്‍ ഗൂഗിള്‍ ഞെട്ടി. ഇങ്ങനെ ആകെ മൊത്തം ഞെട്ടല്‍. ചിന്നമ്മയുടെ ബസിന് കമന്റിടാന്‍ സൊമാലിയായില്‍ നിന്നു വരെ ആള്‍ക്കാര്‍ വന്നു. അവര്‍ ചിന്നയുടെ ഫോളോവര്‍ ആയി. അവര്‍ക്ക് മലയാളം പഠിക്കാന്‍ ആക്രാന്തം. അവരൂടെ മലയാളം പഠിച്ചാല്‍ ചിന്ന സൊമാലിയന്‍ വനങ്ങളിലേക്ക് പോകും എന്നുള്ളതുകൊണ്ട് സഹബസന്മാര്‍ സൊമാലിയക്കാരെ പച്ചത്തെറിവിളിച്ചു. വിളിയുടെവിളിച്ചത് തെറിയാണന്ന് മനസിലാക്കി സൊമാലിയക്കാര്‍ അവളെ ലൈക്കാന്‍ തുടങ്ങി. പിണങ്ങിപ്പോയ കെട്ടിയവളുടെ ഗൌണുംകൊണ്ട് ബ്ലോഗ് തുടങ്ങി സൂപ്പര്‍ഹിറ്റായവനെപ്പൊലെ ചിന്നയും സൂപ്പര്‍ഹിറ്റാവാന്‍ തുടങ്ങി. സിന്‍സിലയെ തെറിവിളിച്ചവന്‍ ചിന്ന സിന്‍സിലയുടെ ലിങ്ക് ഇട്ടപ്പോള്‍ മനോഹരമായ പാട്ടും വരിയും എന്ന് പറഞ്ഞ് ചിന്നയെ കോള്‍മയര്‍ കൊള്ളിച്ചു. ഇത് ചിന്നയുടെ ഒന്നാമത്തെ ബസ് ഘട്ടം ചരിതം.
-
ഉറക്കത്തില്‍
ആഴത്തില്‍ തോട്
തടിയന്‍ വരമ്പ്
കുത്തനെയിറക്കം
കുന്നനെക്കയറ്റം
ഓര്‍ത്തോര്‍ത്തെടുക്കണം
തടിപ്പാലവുമിരുകരകളും
-നസീര്‍ കടിക്കാട്
>>കൂടുതല്‍ ഇവിടെ
തടിയന്‍ വരമ്പ്
കുത്തനെയിറക്കം
കുന്നനെക്കയറ്റം
ഓര്‍ത്തോര്‍ത്തെടുക്കണം
തടിപ്പാലവുമിരുകരകളും
-നസീര്‍ കടിക്കാട്
>>കൂടുതല്‍ ഇവിടെ
നിങ്ങള്ക്ക് ഒരു ജോലി ????? .
കാണ്‍പൂരിലെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആണ് മംഗള്‍സിങ് എന്ന കുരങ്ങിനെ ജോലിയില്‍ നിയമിച്ചിരിക്കുന്നത്. ഓഫീസില്‍ കയറി ശല്യമുണ്ടാക്കുന്ന മറ്റ് കുരങ്ങന്മാരെ ഓടിക്കുകയാണ് മംഗളിന്റെ ദൗത്യം. ചുരുക്കിപ്പറഞ്ഞാല്‍ ഓഫീസ് കാവല്‍.
-Nazer Karat
>>കൂടുതല്‍ ഇവിടെ
ആശ നാശം
അന്ന് :-
മനസ്സില്‍ ഒരാശതന്‍ കൂമ്പ് പൊട്ടി മുളച്ചു.
അവള്‍ :-
മുളയിലെ ചീയട്ടെ എന്ന ചിന്തയാല്‍
മുക്കാല്‍ ഭാഗവും വെള്ളം കെട്ടിനിര്‍ത്തി.
ഞാന്‍ :-
അതെ ,ഒന്ന് "ചീഞ്ഞാലും " മറ്റൊന്നിനു വളം!!
-
വര്‍ണ്ണങ്ങളില്‍ മാഞ്ഞുപോയ അമ്മ!
സംഭവം പുടികിട്ടീലാ അല്ലേ..ഒന്നു ക്ലിക്കി നോക്ക് ..വലുതായി കണ്ടാ ചെലപ്പോ തലേക്കേറും!-------- ഇനീം മനസ്സിലായില്ലങ്കി ഞാന്‍ തന്നെ പറഞ്ഞു തരാം. ഇതൊരു ഫയങ്കര മോഡേണ്‍ ആര്‍ട്ടാണു..അതിന്റെ ഉള്ളിലൊക്കെ ഫയങ്കരന്‍ ഫയങ്കരന്‍ സംബവങ്ങളാ ബിംബവല്‍ക്കരിച്ചിരിക്കുന്നത്!കുട്ട്യോള് ഇപ്പോ.. ഇത്രേം മനസ്സിലാക്ക്യാ മതി ..ട്ടോ!
വിളറി വെളുത്ത ക്യാന്‍വാസ് ബോര്‍ഡ് അയാളെ തന്നെ തുറിച്ച് നോക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി.."എന്താന്നറീല്ല..ആ മൊഖങ്ങട് ഒത്തു വരിണില്ലേയ്..ഇനി പിന്ന്യാവാം.."കൃഷ്ണമ്മാമ അതും പറഞ്ഞ് ഞരങ്ങിയും മൂളിയും എഴുന്നേറ്റ് തോളിലെ മുഷിഞ്ഞ തോര്‍ത്തെടുത്ത് മുഖം തുടച്ചു.ചിത്രകാരന്‍ കീശയില്‍ തപ്പി നോക്കി..
-നൗഷാദ് അകമ്പാടം
വൃദ്ധ സദനം!
ആ വൃദ്ധ സ്ത്രീ തന്റെ മകനോട് ചോദിച്ചു കൊണ്ടിരുന്നു… "മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?"
അയാള്‍ മിണ്ടിയില്ല …
അയാളുടെ ഭാര്യ മിന്നുന്ന വസ്ത്രം ധരിച്ചു കൊണ്ട് തലേ ദിവസം രാത്രി തന്നോട് അടക്കം പറയുന്നതയാള്‍ ഓര്‍ത്തു... "നിങ്ങടെ ഉമ്മാനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കൂ… അതെന്തു പറഞ്ഞാലും അനുസരിക്കില്ല.. കുട്ടികളെക്കാലും കഷ്ട്ടം… ഇങ്ങനെ ഉണ്ടോ തള്ളമാര്‍.. വയസ്സായാല്‍ ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങി ഇരിക്കെണ്ടേ… ശല്യം…"
അയാള്‍ മിണ്ടിയില്ല..
"നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തെ …കേള്‍ക്കുന്നുണ്ടോ, ഞാന്‍ പറയുന്നത്.."
"ഒന്നുകില്‍ ആ സ്ത്രീ.. അല്ലെങ്കില്‍ ഞാന്‍.. എനിക്ക് പറ്റില്ല അതിനെ നോക്കാന്‍.."
"ഉം.. ഞാന്‍ നാളെ ഒരു തീരുമാനം എടുക്കുന്നുണ്ട്"… അയാള്‍ പറഞ്ഞു….
-റിയാസ് കൊടുങ്ങല്ലൂര്
>>കൂടുതല്‍ ഇവിടെ
റേപ്പ് ഓഫ് ഇന്ത്യ
ഇരുപതിനായിരത്തില്‍പ്പരം ആളുകളെ നിമിഷനേരം കൊണ്ട് കൊന്നൊടുക്കുകയും ലക്ഷക്കണക്കിനാളുകള്‍ക്കും അവരുടെ തലമുറക്കും തീരാദുരിതം നല്‍കുകയും ചെയ്ത, ലോകത്തിലെത്തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്‍മേലുള്ള ഈ വിധി നമ്മള്‍ ഓരോ ഇന്ത്യക്കാരനെയും തീര്‍ച്ചയായും ലജ്ജിപ്പിക്കണം.
ഇന്ത്യയുടെ വയറ്റില്‍ പിറന്നതിന്റെ നാണം മറയ്ക്കാന്‍ മറ്റെന്തെങ്കിലും മറ ഇനി നമ്മള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.
-
സദാചാരവിശേഷം
കടന്നുപോകുന്നുയൊരുനട്ടുച്ചകൂടി
പിന്നെ ശ്യാമും നന്ദനയും
സദാചാരത്തെക്കുറിച്ചു
സംസാരിച്ചുതുടങ്ങി
ആകാശത്തിലുമവഹേളിക്കുന്നു
സദാചാരത്തെ
രോഷം പൂണ്ടു നന്ദന
സദാചാരം സംരക്ഷിക്കാന്‍
സവുദി നിയമം വേണം
ശഠിപ്പൂ ശ്യാം!
-
അശ്വമേധം
ആയിരം പാദസരങ്ങള്‍ കിലുക്കിയുംആയത ശംഖാരവങ്ങള്‍ മുഴക്കിയും
ആരോയൊരാള്‍ മനം കീഴടക്കാന്‍ പോന്നു
നേരിന്റെ നേര്‍ക്കാഴ്ച്ച തീര്‍ക്കും വചസ്സിനാല്‍
വാളല്ല, വാക്കുകള്‍ തീര്‍ക്കും നിനാദങ്ങ-
ളാളിപ്പടര്‍ത്തി സ്ഫുടം ചെയ്ത നാളുകള്‍
നാളേക്കു കൊയ്തിക്കളം നിറക്കാന്‍ വിത്തു-
പാകിക്കിളിര്‍പ്പിച്ച പുഞ്ചനെല്‍പ്പാടങ്ങള്‍,
ചെഞ്ചോപ്പു ചിന്തിച്ചുവപ്പിച്ച വാനവും
ചെങ്കതിര്‍ ചൂടിപ്പൊലിപ്പിച്ച ഭൂമിയും
കോള്‍മയിര്‍ക്കൊണ്ടു,വാപ്പൊന്‍ വീണ മീട്ടിയ
മഞ്ജീര ശിഞ്ജിതം മണ്ണില്‍പ്പടര്‍ത്തവേ
-ഷാജി നായരമ്പലം
>>കൂടുതല്‍ ഇവിടെ
ഇങ്ങനെയും ചില കുടിയിറക്കല്‍ വാര്‍ത്തകള്‍
മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുക്കുന്നവര്‍ സര്‍ക്കാര്‍ നല്‍കിയ പത്ത് സെന്റ് ഭൂമിയില്‍ വീട് നിര്‍മിക്കാനുള്ള തിരക്കിലാണ്. വീടു നിര്‍മാണത്തിന്റെ ആദ്യഘട്ടം ഏതാനും പേര്‍ ആരംഭിച്ചു കഴിഞ്ഞു. കീഴല്ലൂര്‍ പഞ്ചായത്ത്, മട്ടന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ 139 കുടുംബങ്ങളാണ് വിമാനത്താവളം നിര്‍മിക്കാന്‍ കിടപ്പാടം വിട്ടുകൊടുത്തത്.
-
പ്രണയകാലം
പക്ഷെ നീ പോയിട്ടുമെന്തേ പ്രാണന്‍ നിലച്ചില്ലാ??
നീയെന്റെ പ്രാണന്‍ അല്ലായിരുന്നിരിക്കാം.
പ്രിയപ്പെട്ടവളെ നിനക്ക് ഞാനെന്റെ ഹൃദയം തന്നിരിക്കുന്നു;
പ്രണയം പൊള്ളി പനിക്കുന്നോരെന്‍ ഹൃദയം
മഴത്തുള്ളികള്‍ തളിരിലകളിലൂടെയിറങ്ങി
പുഴയാകുന്നത് കണ്ടപ്പോള്‍ ഹൃദയം ഒന്നിളകി,
പുളകം പ്രളയമായി.
അപ്പോളന്നു ഞാന്‍ ഹൃദയം തന്നില്ലായിരിക്കാം, ഭാഗ്യം.
-
കവിത ആകൃതി തേടുന്നു
രുചിയുടെ പരീക്ഷണശാലയിൽ
ഗണിതമെന്നെ വല്ലാതെ വലയ്ക്കുന്നു.ചപ്പാത്തിയുടെ വട്ടം,
അവിയൽ കഷ്ണങ്ങളുടെ അനുപാതം,
മസാലച്ചേരുവകളുടെ അസംഖ്യം സാദ്ധ്യതകൾ ..
അടുപ്പിൽ തിളച്ചു തൂവുന്ന പാൽ
ഭൌതിക ശാസ്ത്രവും ....
പുളിച്ചു പൊങ്ങിയ തൈര്‍ ;
രസതന്ത്രവും പഠിപ്പിയ്ക്കുന്നു .....
ജീവചക്ക്രത്തിന്റെ ഓരത്ത് നിന്നെന്നെ
കൈ കാട്ടി വിളിച്ച സ്നേഹവും ;
എണ്ണയിൽ മൊരിയാൻ തയ്യാറെടുക്കുന്നു....
-
0 comments:
Post a Comment